കറൻസിയിലും സക്കാത്ത് നിർബന്ധമാണ്. സക്കാത്ത് കണക്കാക്കുമ്പോൾ കറൻസിയിൽ ഉൾപ്പെടുന്ന ഇനങ്ങൾ.
കയ്യിലുള്ള സ്വർണ്ണം/ വെള്ളി/ കച്ചവട ചരക്ക് എന്നിവയുടെ കൂടെ കറൻസിയും 612 ഗ്രാം വെള്ളിയുടെ മൂല്യ (1.2 ലക്ഷം രൂപ) ത്തിന് തുല്യമായാൽ വർഷം പൂർത്തിയാകുമ്പോൾ സകാത് നൽകൽ നിർബന്ധമാണ്.
- പക്കലുള്ള ( ഉടമസ്തതയിലുള്ള) സ്വദേശിയും വിദേശിയുമായ കറൻസികൾ. (നാണയങ്ങൾ)
- ഹജ്/ഉംറ , വീട് പണി, വാഹനമെടുക്കുന്നതിനായി, വിവാഹച്ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയ പണം.
- ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണം
- ആർക്കെങ്കിലും കടമായി നൽകിയിട്ടുള്ള (താമസിച്ചാലും) ലഭിക്കുമെന്ന പ്രതീക്ഷ ഉള്ള പണം.
- ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണം.
- ഇതുവരെ ലഭിചിട്ടില്ലാത്ത ചിട്ടിയിൽ നിക്ഷേപിച്ചിട്ടുള്ള പണം.
- ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ച പണം.
- വ്യക്തിഗതമായോ പങ്കാളിത്തമായോ നടത്തുന്ന ബിസിനസ്സിൽ നിക്ഷേപിച്ചിരിക്കുന്ന മൂലധനം.
- ബിസിനസിൽ നിന്നുള്ള ലാഭമായി ലഭിച്ച തുക
- ഈസിപൈസ പോലുള്ള അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം.
- പ്രൈസ് ബോണ്ട് (Prize Bond) ന്റെ അസൽ തുക.
- ജോലി വഴി ലഭിച്ച ശമ്പളത്തിന്റെ പണം.
- NSC പോലുള്ള സേവിംഗ് സർട്ടിഫിക്കറ്റുകളിൽ നിക്ഷേപിച്ചിട്ടുള്ള അസൽ പണം.
ഇവിടെ പറയപ്പെട്ട ഇൻഷുറൻസ്, ഈസി പൈസ പോലുള്ളവയിൽ പൈസ നിക്ഷേപിക്കൽ അനുവദനീയമല്ല.അഥവാ ഇനി നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയിൽ സക്കാത്ത് നിർബന്ധമാണ്.
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment