നജസുകൾ രണ്ടു തരമാണ്
- കഠിനമായ നജസ്സ് (نجاسة غليظة)
- ലഘുവായ നജസ് (نجاسة خفيفة)
കഠിനമായ നജസ്സ് (نجاسة غليظة)
നജസാണെന്ന് തീർച്ചയായ (قطعی) തെളിവുള്ളതും അതിനെ സംബന്ധിച്ച് വ്യത്യസ്തമായ നുസൂസ് (ആയത്തുകൾ, ഹദീസ്) തമ്മിൽ വൈരുദ്ധ്യമില്ലാത്തതുമായ പണ്ഡിതന്മാർക്കും അത് നജസാണെന്ന വിഷയത്തിൽ അഭിപ്രായവ്യത്യാസം ഇല്ലാത്തതിനേയാണ് കഠിനമായ നജസ്സ് (نجاسة غليظة) എന്ന് പറയുന്നത്.
ഉദാഹരണങ്ങൾ
- ഒഴുകുന്ന രക്തം
- മദ്യം
- കഴിക്കൽ ഹറാമായ മൃഗങ്ങളുടെ മൂത്രവും മലവും
- ജന്തുക്കളുടെ ശവം, തോല്, മാംസം
- കഴിക്കൽ ഹലാലായ പക്ഷികളുടെ കാഷ്ഠം,ഉമിനീർ
- മനുഷ്യശരീരത്തിൽ നിന്ന് പുറപ്പെട്ട് വുളു മുറിക്കുന്ന എല്ലാ കാര്യങ്ങളും
ലഘുവായ നജസ് (نجاسة خفيفة)
നജസാണെന്ന് കാര്യത്തിൽ തെളിവുകൾ തമ്മിൽ വൈരുദ്ധ്യം ഉള്ളതും അതിനെ ഉറപ്പായും നജസാണെന്ന് പറയാൻ കഴിയാത്തതുമായ നജാസത്തെയാണ് ലഘുവായ നജസ് (نجاسة خفيفة) എന്നു പറയുന്നത്.
കാരണം ചില തെളിവുകൾ അതിനെ ശുദ്ധമാണെന്ന് സൂചിപ്പിക്കുന്നതായിരിക്കും അല്ലെങ്കിൽ അതിന്റെ അശുദ്ധതയെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കും അല്ലെങ്കിൽ സാധാരണ ജീവിതത്തിൽ അതിനെ ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയായിരിക്കും (عموم بلوی)
ഉദാഹരണങ്ങൾ
- കഴിക്കൽ ഹലാലായ മൃഗങ്ങൾ (പശു, ആട്, എരുമ) എന്നിവയുടെ മൂത്രവും കഷ്ടവും
- കുതിരയുടെ മൂത്രം
- കഴിക്കൽ ഹറാമായ പക്ഷികളുടെ കാഷ്ഠം - ഉദാ: കാക്ക
കഠിനമായ നജസിന്റെ വിധികൾ
വസ്ത്രത്തിലോ ശരീരത്തിലോ ഒരു ദിർഹമിനേക്കാൾ കൂടുതലായി കഠിനമായ നജസ് ഉണ്ടെങ്കിൽ [ഒരു ദിർഹം എന്നാൽ ഏകദേശം ഒരു ചെറിയ നാണയത്തിന്റെ വലുപ്പം അല്ലെങ്കിൽ ഏകദേശം 4.374 ഗ്രാം ഭാരം]
ആ വസ്ത്രത്തിൽ അറിഞ്ഞുകൊണ്ടാണെങ്കിലും അറിയാതെയാണെങ്കിലും നിസ്കാരം നിർവഹിച്ചാൽ നമസ്കാരത്തിന്റെ സമയം കഴിഞ്ഞിട്ടില്ലെങ്കിൽ നിസ്കാരം മടക്കി നിർവഹിക്കണം ഇനി സമയം കഴിഞ്ഞാൽ നിസ്കാരം ഖളാവീട്ടൽ നിർബന്ധമാണ്.
ഒരു ദിർഹമിന്റെ അളവിൽ കഠിനമായ നജസ്സ് വസ്ത്രത്തിൽ ഉണ്ടെന്നുള്ള അറിവോടുകൂടി നജസ് കഴുകാതെ നിസ്കാരം നിർവഹിച്ചാൽ കറാഹത്ത് തഹ്രീം ആണ് എങ്കിലും നമസ്കാരം സാധുവായിരിക്കും.
ലഘുവായ നജസിന്റെ വിധികൾ
വസ്ത്രത്തിലോ ശരീരത്തിലോ ലഘുവായ നജാസത്ത് പറ്റിയാൽ അത് ആ ഭാഗത്തിന്റെ നാലിലൊന്നിൽ കുറവാണെങ്കിൽ നിസ്കാരം ശരിയാകും, പക്ഷേ പറ്റിയിരിക്കുന്ന നജസ് അവസ്ഥയിൽ മനപ്പൂർവം നിസ്കാരം മക്റൂഹ് ആണ്.
അത് നാലിലൊന്ന് അല്ലെങ്കിൽ അതിൽ കൂടുതലായി ഭാഗത്ത് പറ്റിയാൽ നജസ് കഴുകി നീക്കണം, കഴുകാതെ നിസ്കാരം ശരിയാകില്ല.
ഉദാഹരണം: കൈപ്പത്തിയുടെ ഭാഗത്ത് ലഘുവായ നജസ് പറ്റിയെങ്കിൽ കൈപ്പത്തിയുടെ മുഴുവൻ ഭാഗത്തിന്റെ നാലിലൊന്ന് നോക്കണം.
അത് നാലിലൊന്നിൽ കുറവാണെങ്കിൽ നിസ്കാരം ശരിയാകുന്നതാണ്
നാലിലൊന്നോ അതിൽ കൂടുതലോ ആയാൽ കഴുകാതെ നിസ്കാരം ശരിയാകില്ല.
(وَعُفِيَ) الشَّارِعُ (عَنْ قَدْرِ دِرْهَمٍ) وَإِنْ كُرِهَ تَحْرِيمًا، فَيَجِبُ غَسْلُهُ، وَمَا دُونَهُ تَنْزِيهًا فَيُسَنُّ، وَفَوْقَهُ مُبْطِلٌ فَيَفْرِضُ
الـدُّرُّ المُخْتَارُ (316/1، ط: دار الفِكْر)
فِي «الـمُحِيطِ»: يُكْرَهُ أَنْ يُصَلِّيَ وَمَعَهُ قَدْرُ دِرْهَمٍ أَوْ دُونَهُ مِنَ النَّجَاسَةِ عَالِمًا بِهِ لِاخْتِلَافِ النَّاسِ فِيهِ
زَادَ فِي «مُخْتَارَاتِ النَّوَازِلِ» قَادِرًا عَلَى إِزَالَتِهِ، وَحَدِيثُ: «تُعَادُ الصَّلَاةُ مِنْ قَدْرِ الدِّرْهَمِ مِنَ الدَّمِ» لَمْ يَثْبُتْ، وَلَوْ ثَبَتَ حُمِلَ عَلَى اسْتِحْبَابِ الإِعَادَةِ تَوْفِيقًا بَيْنَهُ وَبَيْنَ مَا دَلَّ عَلَيْهِ الإِجْمَاعُ عَلَى سُقُوطِ غَسْلِ الْمَخْرَجِ بَعْدَ الاِسْتِجْمَارِ مِنْ سُقُوطِ قَدْرِ الدِّرْهَمِ مِنَ النَّجَاسَةِ مُطْلَقًا
أَقُولُ: وَيُؤَيِّدُهُ قَوْلُهُ فِي «الْفَتْحِ»: وَالصَّلَاةُ مَكْرُوهَةٌ مَعَ مَا لَا يَمْنَعُ، حَتَّى قِيلَ لَوْ عَلِمَ قَلِيلَ النَّجَاسَةِ عَلَيْهِ فِي الصَّلَاةِ يَرْفُضُهَا مَا لَمْ يَخَفْ فَوْتَ الْوَقْتِ أَوِ الْجَمَاعَةِ
وَمِثْلُهُ فِي «النِّهَايَةِ» وَ«الـمُحِيطِ» كَمَا فِي «الـبَحْرِ»
فَقَدْ سَوَّى بَيْنَ الدِّرْهَمِ وَمَا دُونَهُ فِي الْكَرَاهَةِ وَرَفْضِ الصَّلَاةِ، وَمَعْلُومٌ أَنَّ مَا دُونَهُ لَا يُكْرَهُ تَحْرِيمًا، إِذْ لَا قَائِلَ بِهِ، فَالتَّسْوِيَةُ فِي أَصْلِ الْكَرَاهَةِ التَّنْزِيهِيَّةِ وَإِنْ تَفَاوَتَتْ فِيهِمَا
وَيُؤَيِّدُهُ تَعْلِيلُ «الـمُحِيطِ» لِلْكَرَاهَةِ بِاخْتِلَافِ النَّاسِ فِيهِ، إِذْ لَا يَسْتَلْزِمُ التَّحْرِيمَ
وَفِي «النُّتَفِ» مَا نَصُّهُ: فَالْوَاجِبَةُ إِذَا كَانَتِ النَّجَاسَةُ أَكْثَرَ مِنْ قَدْرِ الدِّرْهَمِ، وَالنَّافِلَةُ إِذَا كَانَتْ مِقْدَارَ الدِّرْهَمِ وَمَا دُونَهُ
وَمَا فِي «الـخُلَاصَةِ» مِنْ قَوْلِهِ: "وَقَدْرُ الدِّرْهَمِ لَا يَمْنَعُ، وَيَكُونُ مُسِيئًا وَإِنْ قَلَّ، فَالْأَفْضَلُ أَنْ يَغْسِلَهَا وَلَا يَكُونُ مُسِيئًا" لَا يَدُلُّ عَلَى كَرَاهَةِ التَّحْرِيمِ فِي الدِّرْهَمِ لِقَوْلِ الأُصُولِيِّينَ: إِنَّ الإِسَاءَةَ دُونَ الْكَرَاهَةِ
نَعَمْ، يَدُلُّ عَلَى تَأَكُّدِ إِزَالَتِهِ عَلَى مَا دُونَهُ، فَيُوَافِقُ مَا مَرَّ عَنِ «الْحِلْيَةِ» وَلَا يُخَالِفُ مَا فِي «الْفَتْحِ» كَمَا لَا يَخْفَى
وَيُؤَيِّدُ إِطْلَاقَ أَصْحَابِ الْـمُتُونِ قَوْلُهُمْ: "وَعُفِيَ قَدْرُ الدِّرْهَمِ"، فَإِنَّهُ شَامِلٌ لِعَدَمِ الإِثْمِ، فَتَقَدَّمَ هَذِهِ النُّقُولُ عَلَى مَا مَرَّ عَنِ «الْيَنَابِيعِ» – وَاللّٰهُ تَعَالَى أَعْلَمُ
رَدُّ الْمُحْتَارِ (317/1، ط: دار الفِكْر)
(قَوْلُهُ: وَهُوَ دَاخِلٌ مَفَاصِلَ أَصَابِعِ الْيَدِ) قَالَ مِنْلَا مِسْكِينٍ: وَطَرِيقُ مَعْرِفَتِهِ أَنْ تَغْرِفَ الْمَاءَ بِالْيَدِ ثُمَّ تَبْسُطَ، فَمَا بَقِيَ مِنَ الْمَاءِ فَهُوَ مِقْدَارُ الْكَفِّ
(قَوْلُهُ: مِنْ مُغَلَّظَةٍ) مُتَعَلِّقٌ بِقَوْلِهِ: «عُفِيَ» ط، أَوْ بِمَحْذُوفٍ صِفَةً لِـ «كَثِيفٍ وَرَقِيقٍ» أَيْ كَائِنَيْنِ مِنْ نَجَاسَةٍ مُغَلَّظَةٍ
وَقَالَ فِي «الدُّرَرِ»: مُتَعَلِّقٌ بِقَدْرِ الدِّرْهَمِ
ثُمَّ اعْلَمْ أَنَّ الْـمُغَلَّظَ مِنَ النَّجَاسَةِ عِنْدَ الإِمَامِ: مَا وَرَدَ فِيهِ نَصٌّ لَمْ يُعَارَضْ بِنَصٍّ آخَرَ، فَإِنْ عُورِضَ بِنَصٍّ آخَرَ فَمُخَفَّفٌ، كَبَوْلِ مَا يُؤْكَلُ لَحْمُهُ، فَإِنَّ حَدِيثَ: «اسْتَنْزِهُوا مِنَ الْبَوْلِ» يَدُلُّ عَلَى نَجَاسَتِهِ، وَحَدِيثَ الْعُرَنِيِّينَ يَدُلُّ عَلَى طَهَارَتِهِ
وَعِنْدَهُمَا: مَا اخْتَلَفَ الأَئِمَّةُ فِي نَجَاسَتِهِ فَهُوَ مُخَفَّفٌ
فَالرَّوْثُ مُغَلَّظٌ عِنْدَهُ؛ لأَنَّهُ ﷺ سَمَّاهُ رِكْسًا، وَلَمْ يُعَارِضْهُ نَصٌّ آخَرُ
وَعِنْدَهُمَا مُخَفَّفٌ، لِقَوْلِ مَالِكٍ بِطَهَارَتِهِ لِعُمُومِ الْبَلْوَى، وَتَمَامُ تَحْقِيقِهِ فِي الْمُطَوَّلَاتِ
بَدَائِعُ الصَّنَائِعِ (80/1، ط: دار الكُتُب العِلْمِيَّة)
إِنَّ النَّجَاسَةَ الْغَلِيظَةَ عِنْدَ أَبِي حَنِيفَةَ: مَا وَرَدَ نَصٌّ عَلَى نَجَاسَتِهَا وَلَمْ يَرِدْ نَصٌّ عَلَى طَهَارَتِهَا مُعَارِضٌ لَهُ، وَإِنِ اخْتَلَفَ الْعُلَمَاءُ فِيهِ.
وَالْـخَفِيفَةُ: مَا تَعَارَضَ فِيهِ نَصَّانِ فِي طَهَارَتِهَا وَنَجَاسَتِهَا
وَعِنْدَ أَبِي يُوسُفَ وَمُحَمَّدٍ: الْغَلِيظَةُ مَا وَقَعَ الاِتِّفَاقُ عَلَى نَجَاسَتِهَا، وَالْـخَفِيفَةُ مَا اخْتُلِفَ فِيهِ
وفيه أيضًا (318/1):
وَأَرَادَ بِالدِّرْهَمِ الْـمِثْقَالَ الَّذِي وَزْنُهُ عِشْرُونَ قِيرَاطًا، وَعَنْ شَمْسِ الأَئِمَّةِ أَنَّهُ يُعْتَبَرُ فِي كُلِّ زَمَانٍ دِرْهَمُهُ، وَالأَوَّلُ هُوَ الصَّحِيحُ، كَذَا فِي «السِّرَاجِ الْوَهَّاجِ»
وَأَفَادَ بِقَوْلِهِ: «كَعَرْضِ الْكَفِّ» أَنَّ الْـمُعْتَبَرَ بَسْطُ الدِّرْهَمِ مِنْ حَيْثُ الْـمِسَاحَةِ، وَهُوَ قَدْرُ عَرْضِ الْكَفِّ، وَصَحَّحَهُ فِي «الْهِدَايَةِ» وَغَيْرِهَا
وَقِيلَ: مِنْ حَيْثُ الْوَزْنِ
وَالـمُصَنِّفُ فِي «كَافِيهِ» وَفَّقَ بَيْنَهُمَا بِأَنَّ رِوَايَةَ الْـمِسَاحَةِ فِي الرَّقِيقِ كَالْبَوْلِ، وَرِوَايَةَ الْوَزْنِ فِي الثَّخِينِ
وَاخْتَارَ هَذَا التَّوْفِيقَ كَثِيرٌ مِنَ الْـمَشَايِخِ، وَفِي «الْبَدَائِعِ» وَهُوَ الْـمُخْتَارُ عِنْدَ مَشَايِخِ مَا وَرَاءَ النَّهْرِ، وَصَحَّحَهُ الشَّارِحُ الزَّيْلَعِيُّ وَصَاحِبُ «الـمُجْتَبَى»، وَأَقَرَّهُ عَلَيْهِ فِي «فَتْحِ الْقَدِيرِ»
الْبَحْرُ الرَّائِقُ (240/1، ط: دار الكِتَابِ الإِسْلَامِي)
وَهِيَ نَوْعَانِ:
(الأَوَّلُ) الْـمُغَلَّظَةُ، وَعُفِيَ مِنْهَا قَدْرُ الدِّرْهَمِ، وَاخْتَلَفَتِ الرِّوَايَاتُ فِيهِ، وَالصَّحِيحُ أَنْ يُعْتَبَرَ بِالْوَزْنِ فِي النَّجَاسَةِ الْـمُتَجَسِّدَةِ، وَهُوَ أَنْ يَكُونَ وَزْنُهَا قَدْرَ الدِّرْهَمِ الْكَبِيرِ، الْـمِثْقَالِ، وَبِالْمِسَاحَةِ فِي غَيْرِهَا، وَهُوَ قَدْرُ عَرْضِ الْكَفِّ
هَكَذَا فِي «التَّبْيِينِ» وَ«الْكَافِي» وَأَكْثَرِ الْـفَتَاوَى
وَالـمِثْقَالُ وَزْنُهُ عِشْرُونَ قِيرَاطًا
وَعَنْ شَمْسِ الأَئِمَّةِ يُعْتَبَرُ فِي كُلِّ زَمَانٍ بِدِرْهَمِهِ، وَالصَّحِيحُ الأَوَّلُ، هَكَذَا فِي «السِّرَاجِ الْوَهَّاجِ» نَاقِلًا
الْـفَتَاوَى الْـهِنْدِيَّةُ (45/1، ط: دار الفِكْر)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment