Tuesday, 4 November 2025

ഉസ്താദുമാർക്കും വിദ്യാർത്ഥികൾക്കും തയ്യാറാക്കപ്പെടുന്ന മദ്രസയിലെ ഭക്ഷണം ഉസ്താദുമാരുടെ വീട്ടിൽ ഉപയോഗിക്കൽ അനുവദനീയമാണോ ?


മദ്രസയിലെ വിദ്യാർത്ഥികൾക്കും ഉസ്താദ് മാർക്കും തയ്യാറാക്കുന്ന ഭക്ഷണം ഉസ്താദിനും കുടുംബത്തിനും കൂടി ഉപയോഗിക്കാൻ മുതവല്ലി /മാനേജ്മെന്റ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കൽ അനുവദനീയമാണ്. അത്തരത്തിൽ അനുവാദം ലഭിക്കാതെ  സ്ഥാപനത്തിലെ കുട്ടികൾക്കും സ്റ്റാഫുകൾക്കും തയ്യാറാക്കപ്പെടുന്ന ഭക്ഷണമാണങ്കിൽ വീടുകളിൽ ഉപയോഗിക്കൽ അനുവദനീയമല്ല.

സകാത്തിന്റെ തുക ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെങ്കിൽ സകാത്തിന് അർഹതപ്പെട്ട എല്ലാവർക്കും കഴിക്കാവുന്നതാണ്. അല്ലാത്തവർക്ക് അനുവദനീയമല്ല.

ആവശ്യത്തിലധികം ഭക്ഷണം ഉണ്ടെങ്കിൽ സക്കാത്തിന് അർഹരല്ലാത്ത  മറ്റുള്ളവർക്കും ജീവനക്കാർക്കും പണം നൽകി ഭക്ഷണം കഴിക്കാമെന്ന് മദ്രസ മാനേജ്മെന്റ് നിയമം ഉണ്ടാക്കണം. അപ്പോൾ മദ്രസയിലെ ജീവനക്കാർക്കും മദ്രസയുടെ ഭക്ഷണം വിലയ്ക്ക് വാങ്ങി ഉപയോഗിക്കാവുന്നതാണ് 

അവലംബം : ഫതാവ മഹ്മൂദിയ്യ, ഫതാവ ദാറുൽ ഉലൂം

صَرَّحُوا بِأَنَّ مُرَاعَاةَ غَرَضِ الْوَاقِفِينَ وَاجِبَةٌ، وَصَرَّحَ الْأُصُولِيُّونَ بِأَنَّ الْعُرْفَ يَصْلُحُ مُخَصِّصًا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/445]

إنَّ شَرَائِطَ الْوَاقِفِ مُعْتَبَرَةٌ إذَا لَمْ تُخَالِفْ الشَّرْعَ وَهُوَ مَالِكٌ، فَلَهُ أَنْ يَجْعَلَ مَالَهُ حَيْثُ شَاءَ مَا لَمْ يَكُنْ مَعْصِيَةً وَلَهُ أَنْ يَخُصَّ صِنْفًا مِنْ الْفُقَرَاءِ، وَكَذَا سَيَأْتِي فِي فُرُوعِ الْفَصْلِ الْأَوَّلِ أَنَّ قَوْلَهُمْ شَرْطُ الْوَاقِفِ كَنَصِّ الشَّارِعِ أَيْ فِي الْمَفْهُومِ وَالدَّلَالَةِ، وَوُجُوبِ الْعَمَلِ بِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٦/٤]

وَمِنْ اخْتِلَافِ الْجِهَةِ مَا إذَا كَانَ الْوَقْفُ مَنْزِلَيْنِ أَحَدُهُمَا لِلسُّكْنَى وَالْآخَرُ لِلِاسْتِغْلَالِ فَلَا يُصْرَفُ أَحَدُهُمَا لِلْآخَرِ وَهِيَ وَاقِعَةُ الْفَتْوَى تَأَمَّلْ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٣٤/٥]

خَرَجَ الْإِبَاحَةُ، فَلَوْ أَطْعَمَ يَتِيمًا نَاوِيًا الزَّكَاةَ لَا يَجْزِيهِ إلَّا إذَا دَفَعَ إلَيْهِ الْمَطْعُومَ....قَوْلُهُ: إلَّا إذَا دَفَعَ إلَيْهِ الْمَطْعُومَ) لِأَنَّهُ بِالدَّفْعِ إلَيْهِ بِنِيَّةِ الزَّكَاةِ يَمْلِكُهُ فَيَصِيرُ آكِلًا مِنْ مِلْكِهِ، بِخِلَافِ مَا إذَا أَطْعَمَهُ مَعَهُ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٥٧/٢]



മുഫ്തി ഹാഫിസ് അബ്റഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment