ഏതെങ്കിലും ഒരു നിർദിഷ്ട വ്യക്തിയെ കുറിച്ച് അയാൾ സ്വർഗ്ഗവാസി ആണെന്നോ നരകവാസി ആണെന്നോ പറയാൻ പറ്റില്ല പാടില്ല എന്നതാണ് ഇസ്ലാമിക വിശ്വാസം. അത് ലോകത്തിലെ ഏറ്റവും നല്ലയാളെന്ന് കരുതപ്പെടുന്ന ആളാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പാപിയായ ഒരാളാണെങ്കിലും. അത് അല്ലാഹുവിന് മാത്രം അറിവുള്ള കാര്യമാണ്.
അല്ലാഹുവോ ﷻ നബി ﷺ തങ്ങളോ ആരുടെയെങ്കിലും വിഷയത്തിൽ ഇന്ന വ്യക്തി സ്വർഗ്ഗവാസിയെന്നോ ഇന്ന വ്യക്തി നരകവാസിയെന്നോ അറിയിച്ചിട്ടുണ്ടോ അതിനെ അതേപടി വിശ്വസിക്കൽ നിർബന്ധമാണ്.
لَا يُقْطَعُ لِأَحَدٍ مُعَيَّنٍ مِنْ أَهْلِ الْقِبْلَةِ بِجَنَّةٍ وَلَا نَارٍ إِلَّا بِنَصٍّ
قَوْلُهُ: (وَلَا نُنْزِلُ أَحَدًا مِنْهُمْ جَنَّةً وَلَا نَارًا) . ش: يُرِيدُ: أَنَّا لَا نَقُولُ عَنْ أَحَدٍ مُعَيَّنٍ مِنْ أَهْلِ الْقِبْلَةِ إِنَّهُ مِنْ أَهْلِ الْجَنَّةِ أَوْ مِنْ أَهْلِ النَّارِ، إِلَّا مَنْ أَخْبَرَ الصَّادِقُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ مِنْ أَهْلِ الْجَنَّةِ كَالْعَشَرَةِ رَضِيَ اللَّهُ عَنْهُمْ. وَإِنْ كُنَّا نَقُولُ: إِنَّهُ لَا بُدَّ أَنْ يَدْخُلَ النَّارَ مِنْ أَهْلِ الْكَبَائِرِ مَنْ يَشَاءُ اللَّهُ إِدْخَالَهُ النَّارَ، ثُمَّ يَخْرُجُ مِنْهَا بِشَفَاعَةِ الشَّافِعِينَ، وَلَكِنَّا نَقِفُ فِي الشَّخْصِ الْمُعَيَّنِ، فَلَا نَشْهَدُ لَهُ بِجَنَّةٍ وَلَا نَارٍ إِلَّا عَنْ عِلْمٍ،
[شرح الطحاوية ت الأرناؤوط، ٥٣٧/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment