ഒരാൾ 77.25 കിലോമീറ്ററോ അതിലധികമോ ദൂരം യാത്ര ചെയ്യാനുള്ള ഉറച്ച ഉദ്ദേശത്തോടെ പുറപ്പെടുകയും തന്റെ നഗരമോ ഗ്രാമമോ ആയ പ്രദേശത്തിന്റെ അതിർത്തി കടക്കുകയും ചെയ്താൽ അയാൾ ഷറഇയ്യായ യാത്രക്കാരൻ ആകുന്നതാണ്.
തുടർന്ന് അവൻ തന്റെ പ്രദേശത്തിന്റെ അതിർത്തിയിൽ തിരിച്ചെത്തുന്നത് വരെ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്ത് 15 ദിവസം അല്ലെങ്കിൽ അതിലധികം താമസിക്കാൻ ഉറച്ച ഉദ്ദേശം ഉണ്ടാകുന്നത് വരെ അവൻ ശരീഅത്തിൽ യാത്രക്കാരനായി തുടരുന്നതാണ്.
السفر الذي يتغير به الأحكام أن يقصد الإنسان مسيرة ثلاثة أيام ولياليها بسير الإبل ومشي الأقدام " لقوله عليه الصلاة والسلام " يمسح المقيم كمال يوم وليلة والمسافر ثلاثة أيام ولياليها " عمت الرخصة الجنس ومن ضرورته عموم التقدير وقدر أبو يوسف رحمه الله بيومين وأكثر اليوم الثالث والشافعي بيوم وليلة في قول وكفى بالسنة حجة عليهما " والسير المذكور هو الوسط " وعن أبي حنيفة رحمه الله التقدير بالمراحل وهو قريب من الأول
[المَرْغِيناني ,الهداية في شرح بداية المبتدي ,1/80]
وَلَا يَزَالُ عَلَى حُكْمِ السَّفَرِ حَتَّى يَدْخُلَ مِصْرَهُ أَوْ يَنْوِيَ الْإِقَامَةَ خَمْسَةَ عَشَرَ (ف) يَوُمًا فِي مِصْرٍ أَوْ قَرْيَةٍ.
[ابن مودود الموصلي، الاختيار لتعليل المختار، ٧٩/١]
77 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നയാൾ യാത്രക്ക് മുമ്പ് കസറിന്റെ ഉദ്ദേശം വെക്കണോ ? അതോ യാത്രയിൽ ഉദ്ദേശിച്ച സ്ഥലം എത്തിയ ശേഷം നിയ്യത്ത് വെച്ച് കാസര് നിസ്‌ക്കരിച്ചാൽ മതിയോ ?
യാത്രക്കിറങ്ങുമ്പഴേ നിയ്യത്ത് വെക്കണമെന്നില്ല . യാത്രയുടെ പരിധി എത്തിയാൽ കസർ ആക്കി നിസ്‌ക്കരിച്ചാൽ മതിയാകും.
യാത്രക്കിറങ്ങിയപ്പോൾ കസറിന്റെ ദൂരപരിധിയുണ്ട്. പോകുന്ന വഴിയിൽ കസറാക്കി നിസ്‌ക്കരിക്കുകയും ചെയ്തു . ആ യാത്ര ഉപേക്ഷിക്കപ്പെട്ടാൽ കസർ ആക്കി നിസ്‌ക്കരിച്ചത് മടക്കി നിസ്‌ക്കരിക്കണോ ?
അത് മടക്കി നിസ്‌ക്കരിക്കേണ്ട ആവശ്യമില്ല കാരണം ആ സമയം നമ്മൾ യാത്രക്കാരനായിരുന്നു.കസറിന്റെ നിയമത്തിലും ആയിരുന്നു. ശേഷമാണ് യാത്ര നിർത്തേണ്ടി വന്നത് .
കസർ കളാഅ് ആയത് പിന്നീട് കളാഅ് വീട്ടി നിസ്‌ക്കരിക്കുമ്പോൾ കസറിന്റെ റക്കഅത്ത് തന്നെ നിസ്‌ക്കരിച്ചാൽ മതിയോ ? അതോ പൂർണ്ണമാക്കണോ ?
കസറിന്റെ റക്കഅത്ത് തന്നെ നിസ്‌ക്കരിച്ചാൽ മതി .
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment