Tuesday, 4 November 2025

പള്ളിയുടെ ഭിത്തിയിൽ ഖുർആൻ ആയത്ത് അല്ലാഹുവിന്റെ പേരുകൾ മുതലായവ എഴുതുന്നതിന്റെ വിധി ?


പള്ളിയിലെ മിഹ്റാബുകളിൽ ഭിത്തിയിൽ ഖുർആൻ ആയത്തുകൾ അല്ലാഹുവിന്റെ പരിശുദ്ധനാമങ്ങൾ എഴുതൽ കൊത്തി വെക്കൽ നല്ലതല്ല. പുനർനിർമ്മാണ വേളയിൽ ഭിത്തി ഇടിഞ്ഞുവീഴുകയോ പൊളിക്കേണ്ടി വരികയോ ചെയ്യാം. വൃത്തിയാക്കുന്നവർ അതിന്റെ ശുദ്ധിയോ അശുദ്ധിയോ പരിഗണിക്കാതെ വുളു ഇല്ലാതെ അത് വൃത്തിയാക്കാം. ഖിബ്ലയ്ക്ക് അഭിമുഖമായുള്ള ഒരു ചുമരിലാണ് ഇത് ഉള്ളതെങ്കിൽ നിസ്കാരക്കാരുടെ ശ്രദ്ധ അതിലേക്ക് ആകർഷിക്കപ്പെടും അവരുടെ ഭയഭക്തിയെ ബാധിക്കും. അതിനാൽ അനാദരവുകൾ സംഭവിക്കാനും മറ്റും സാധ്യതയുള്ളതുകൊണ്ട് ഫുഖഹാഹാക്കൾ അപമര്യാദയാണെന്നും കറാഹതാണെന്നും പറഞ്ഞിരിക്കുന്നു. 

وَتُكْرَهُ كِتَابَةُ الْقُرْآنِ وَأَسْمَاءُ اللَّهِ تَعَالَى عَلَى الدَّرَاهِمِ وَالْمَحَارِيبِ وَالْجُدْرَانِ وَمَا يُفْرَشُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/179]

(ولا بأس بنقشه خلا محرابه) فإنه يكره لأنه يلهي المصلي. ويكره التكلف بدقائق النقوش ونحوها خصوصا في جدار القبلة قاله الحلبي. وفي حظر المجتبى: وقيل يكره في المحراب دون السقف والمؤخر انتهى. وظاهره أن المراد بالمحراب جدار القبلة فليحفظ۔

وَلَيْسَ بِمُسْتَحْسَنٍ كِتَابَةُ الْقُرْآنِ عَلَى الْمَحَارِيبِ وَالْجُدْرَانِ لِمَا يُخَافُ مِنْ سُقُوطِ الْكِتَابَةِ وَأَنْ تُوطَأَ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٤٠/٢]

 (قوله لأنه يلهي المصلي) أي فيخل بخشوعه من النظر إلى موضع سجوده ونحوه، وقد صرح في البدائع في مستحبات الصلاة أنه ينبغي الخشوع فيها، ويكون منتهى بصره إلى موضع سجوده إلخ وكذا صرح في الأشباه أن الخشوع في الصلاة مستحب. والظاهر من هذا أن الكراهة هنا تنزيهية فافهم (قوله ويكره التكلف إلخ) تخصيص لما في المتن من نفي البأس بالنقش، ولهذا قال في الفتح: وعندنا لا بأس به، ومحمل الكراهة التكلف بدقائق النقوش ونحوه خصوصا في المحراب اهـ فافهم (قوله ونحوها) كأخشاب ثمينة وبياض بنحو سبيداج اهـ ط (قوله وظاهره إلخ) أي ظاهر التعليل بأنه يلهي، وكذا إخراج السقف والمؤخر، فإن سببه عدم الإلهاء، فيفيد أن المكروه جدار القبلة بتمامه لأن علة الإلهاء لا تخص الإمام، بل بقية أهل الصف الأول كذلك، ولذا قال في الفتاوى الهندية: وكره بعض مشايخنا النقش على المحراب وحائط القبلة لأنه يشغل قلب المصلي اهـ ومثله يقال في حائط الميمنة أو الميسرة لأنه يلهي القريب منه

الدر المختار وحاشية ابن عابدين (رد المحتار) (1/ 658)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment