ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല് തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Friday, 15 March 2019
നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ?
ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍(റ)വും മറ്റു ചില പണ്ഡിതരും ഫതവ നല്‍കിയതായി കാണാം. പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല് തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ്(റ)അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment