Wednesday 20 March 2019

ഇമാം റക്അതുകള്‍ കൂടുതല്‍ നിസ്ക്കരിച്ചാല്‍ തുടരുന്നവര്‍ എന്ത് ചെയ്യണം



ഇമാം കൂടുതല്‍ റക്അത് നിസ്കരിക്കുകയാണെങ്കില്‍ പിന്നിലുള്ളവര്‍ ഇമാമിന്‍റെ കൂടെ കൂടുതലുള്ള റക്അതിലേക്ക് എഴുന്നേല്‍ക്കരുത്.  മനഃപൂര്‍വ്വം അറിഞ്ഞുകൊണ്ട് അങ്ങനെ എഴുന്നേറ്റാല്‍ നിസ്കാരം ബാഥിലാകും. മഅ്മൂമിനു അത്തഹിയ്യാത്തില്‍ ഇമാമിനെ പ്രതീക്ഷിച്ചിരിക്കാം. എന്നിട്ട് ഇമാമിനു ശേഷം സലാം വീട്ടണം. അല്ലെങ്കില്‍ ഇമാമുമായുള്ള തുടര്‍ച്ച അവസാനിപ്പിക്കുന്നുവെന്ന് കരുതി സ്വന്തമായി അത്തഹിയ്യാത്ത് ഓതി സലാം വീട്ടണം...

ഇമാമിന്‍റെ മറതിക്കു വേണ്ടി മഅ്മൂം സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്. ഇമാം അധിക റക്അത്തിലേക്ക് എഴുന്നേല്‍ക്കുമ്പോള്‍ മഅ്മൂം സുബ്ഹാനല്ലാഹ് എന്നു പറഞ്ഞ് ഇമാമിനെ ഉണര്‍ത്തല്‍ സുന്നത്താണ്. സുബ്ഹാനല്ലാഹ് എന്നു പറയുമ്പോള്‍ ദിക്റിനെ കരുതണം. ഒരു ഉണര്‍ത്തല്‍ എന്നു മാത്രം കരുതിയാല്‍ നിസ്കാരം ബാഥിലാകും. സ്ത്രീകള്‍ കൈയടിച്ചാണ് അവരുടെ ഇമാമിനെ ഉണര്‍ത്തേണ്ടത്...

No comments:

Post a Comment