Friday 22 March 2019

മുസബ്ബആത്തുല്‍ അശ്ര്‍ എന്ന് പറഞ്ഞാല്‍ എന്താണ്..?



ഇമാം ഗസാലി (റ) പറയുന്നു: ‘അല്‍ മുസബ്ബആത്തുല്‍ അശ്ര്‍ എന്നത് നമ്മുടെ നബി ﷺ യില്‍ നിന്ന് ഖിള്ര്‍ നബി (അ) ക്ക് ലഭിച്ചതും മഹാനവര്‍കള്‍ പിന്നീട് ഒരിക്കല്‍ കഅ്ബത്തിങ്കല്‍ വെച്ച് ഇബ്റാഹീമുത്തൈമീ (റ) എന്നവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്ത, സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും ഏഴ് പ്രാവശ്യം പതിവായി ചൊല്ലാനുള്ള വിര്‍ദുകളാണ്. അവ താഴെ പറയും പ്രകാരമാണ്...

سورة الفاتحة (7)

سورة قل أعوذ برب الناس7)

سورة قل أعوذ برب الفلق (7)

سورة قل هو الله أحد (7)

سورة قل يا أيها الكافرون (7)

آية الكرسي (7)

سبحان الله والحمد لله ولا إله إلا الله والله أكبر (7)

 (اللهم صل على سيدنا  محمد وعلى آل سيدنا محمد كما صليت على سيدنا إبراهيم وعلى آل سيدنا إبراهيم في العالمين إنك حميد مجيد )(7)

 (اللهم اغفر لي ولوالدي وللمؤمنين والمؤمنات والمسلمين والمسلمات الأحياء منهم والأموات) (7)

اللهم افعل بي وبهم عاجلاً وآجلاً في الدين والدنيا والآخرة ما أنت له أهل ولا تفعل بنا يا مولانا ما نحن له أهل إنك غفور حليم جواد كريم رءوف رحيم (7)

ഇവ ഒരു ദിവസവും മുടങ്ങാതെ (അര്‍ത്ഥം അറിഞ്ഞ്, അതില്‍ പറയുന്ന കാര്യങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ച്, ഹൃദയ ശുദ്ധി വരുത്തി, പശ്ചാതാപ വിവശനാരായി) ചൊല്ലുന്നവര്‍ക്കുള്ള പ്രതിഫലം എന്താണ്... നബി ﷺ തങ്ങള്‍ ഇബ്റാഹീമുത്തൈമീ (റ) എന്നവരെ സ്വപ്ന ദര്‍ശനത്തിലൂടെ അറിയിച്ചത് ഇപ്രകാരമാണ്: അവരുടെ എല്ലാ വന്‍ദോഷങ്ങളും പൊറുക്കപ്പടും, അല്ലാഹു ﷻ ന്റെ കോപം അവരില്‍ നിന്ന് അല്ലാഹു എടുത്ത് കളയും, ഇടത്തേ ചുമലിലുള്ള മലക്കിനോട് ഒരു വര്‍ഷം അവരുടെ തെറ്റുകള്‍ രേഖപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിക്കും. അല്ലാഹു ﷻ ന്റെ പടപ്പുകളില്‍ വിജയികള്‍ക്കല്ലാതെ ഇവ കൊണ്ട് അമല്‍ ചെയ്യുവാന്‍ കഴിയില്ല. പരാജിതർക്കല്ലാതെ അവ ഒഴിവാക്കാനും സാധിക്കില്ല. (ഇഹ്യാ ഉലൂമുദ്ദീന്‍)

No comments:

Post a Comment