Tuesday 19 March 2019

നിസ്കരിക്കുന്നവൻ ഷർട്ടിന്റെ കൈ മടക്കി വെക്കൽ കറാഹത്താണല്ലോ. എന്നാൽ പാന്റ്സിന്റെ താഴ് ഭാഗം മടക്കുന്നതിന്റെ വിധിയെന്താണ്..? ഈ വിഷയത്തിൽ ഷാഫി-ഹനഫി മദ്ഹബുകളുടെ പക്ഷം



നിസ്കാരത്തില്‍ ചുരുട്ടിവെക്കല്‍ കറാഹത്താണ് എന്ന നിയമം ഷര്‍ട്ടിന്‍റെ കൈയ്യിന് മാത്രമല്ല, ധരിച്ച ഏത് വസ്ത്രത്തിനും അത് ബാധകമാണ്. ഏഴ് അവയവങ്ങളുടെ മേല്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടു, വസ്ത്രമോ മുടിയോ ചുരുട്ടി വെക്കാതിരിക്കാനും എന്ന് ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് ആണ് ഇതിന് അടിസ്ഥാനം...

ശാഫീ മദ്ഹബിലെയും മറ്റു മദ്ഹബുകളിലെയും അധിക പണ്ഡിതരും ഇതേ ആശയക്കാരാണ്. എന്നാല്‍ മാലികി മദ്ഹബിലെ പല പണ്ഡിതരും ഇത് നിസ്കാരത്തിനിടയില്‍ ചെയ്യുന്നതിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതായി കാണുന്നുണ്ട്. മറ്റു മദ്ഹബിലെയും ചില പണ്ഡിതര്‍ അതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്... 

No comments:

Post a Comment