Sunday 28 March 2021

ബറാഅത്ത് നോമ്പ്

 

ബറാഅത്ത് ദിനത്തിൽ (ശഅ്ബാൻ 15) നോമ്പ് പ്രത്യേകമായി സുന്നത്തില്ലെന്നും അയ്യാമുൽ ബീളിൽപ്പെട്ട ദിവസം എന്ന നിലക്കേ സുന്നത്തുള്ളൂ എന്നും ഒരു പണ്ഡിതൻ പ്രസംഗിക്കുന്നതായി കേട്ടു. മുൻ കാലത്തേ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഞങ്ങൾ കേട്ടിരുന്നുവെന്നു വയസ്സായവർ പറയുന്നു. സത്യമെന്ത് ?

ശഅ്ബാൻ 15 ന്റെ രാവിനാണല്ലോ ബറാഅത്തു രാവെന്നു പറയുന്നത്. അതു പകലിന്റെ പേരല്ല. എങ്കിലും ആ രാവിന്റെ പിറകെയുള്ള പകലിനും ബറാഅത്തുനാളെന്നു പരക്കെ പ്രയോഗിക്കാറുണ്ട്. അതു സ്വാഭാവികവുമാണ്. എന്തായാലും ശഅ്ബാൻ 15 ന്റെ പകലാണിത്. അന്നു നോമ്പു സുന്നത്തുണ്ടെന്നുതന്നെയാണല്ലോ പ്രസംഗത്തിൽ കേട്ടതും. അതുകൊണ്ട് അക്കാര്യത്തിൽ ശണ്ഠകൂടേണ്ട. പണ്ടുള്ളവരെപ്പോലെ നോമ്പനുഷ്ഠിക്കുക.


നജീബ് ഉസ്താദിന്റെ പ്രശ്നോത്തരം: ഭാഗം 2, പേജ്ഃ 214


No comments:

Post a Comment