ദാരിദ്ര്യത്തിൽ നിന്നു കാവൽ തേടാൻ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം അവിശ്വാസത്തിലേക്ക് വരെ എത്തിച്ചേക്കാമെന്നും തിരുവചനത്തിലുണ്ട് ദാരിദ്ര്യം പലവിധ ചീത്ത ചിന്തയിലേക്കും നയിക്കുമെന്നതാണ് വസ്തുത. നമ്മുടെ ചില പ്രവൃത്തികൾ കൊണ്ട് ദാരിദ്ര്യം വരാമെന്നും അത്തരം കാര്യങ്ങൾ സൂക്ഷിക്കണമെന്നും ഒഴിവാക്കുന്നമെന്നും കർമശാസ്ത്ര പണ്ഡിതർ മതഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.
ധനികൻ അല്ലാഹുവിനു നന്ദി കാണിക്കാനും ധനബാധ്യത നിർവ്വഹിക്കാനും ബാധ്യസ്ഥനാണ്.
ദരിദ്ര്യൻ ക്ഷമ കൈകൊള്ളുകയും പൊറുതികേട് കാണിക്കാതിരിക്കുകയും വേണം. അല്ലാഹു വിൻ്റെ കാരുണ്യത്തിൽ നിന്നും ഒരാളും ആശമുറിയരുത്. അതു മതത്തിൽ നിന്നു പുറത്തു പോകുന്ന കാര്യമാണ്.
ദാരിദ്ര്യം ഉണ്ടാകാൻ കാരണമാകുന്ന കാര്യങ്ങൾ ഓരോന്നും അക്കമിട്ടു വിവരിക്കാം.
1) വുളൂവിന്റെ വെള്ളം വസ്ത്രത്തലപ്പ് കൊണ്ട് തോർത്തൽ. കാരണം കൂടാതെ വുളൂഇൻ്റെ വെള്ളം തോർത്തൽ കറാഹത്താണ്.
2) അധികമായി ഉറങ്ങൽ. അസ് റിനു ശേഷം ഉറങ്ങൽ ഭ്രാന്ത് ഉണ്ടാകാൻ വരെ കാരണമാകുമെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബീവി ആഇശ(റ) പറയുന്നു: ആരെങ്കിലും അസ് റിനു ശേഷം ഉറങ്ങുകയും അങ്ങനെ ബുദ്ധിക്കു വല്ല തകരാറും സംഭവിച്ചാൽ അതിനവൻ സ്വന്തത്തെ തന്നെ കുറ്റം പറയട്ടെ.(തിബ്ബുന്നബവി :1/19)
ഹാഫിള് ഇബ്നു ഹജറനിൽ അസ്ഖലാനി (റ) പറയുന്നു: താബിഈ പ്രമുഖനായ മക്ഹൂൽ (റ) അസ് റിനു ശേഷം കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ നടക്കാനിടയായി. അയാളെ തട്ടിയുണർത്തിയ ശേഷം മക്ഹൂൽ (റ) പറഞ്ഞു. ഇതു പിശാചു പുറപ്പെടുന്ന സമയമാണ്.ഈ സമയത്തവർ പരന്നൊഴുകും. മനുഷ്യനെ അവർ അടിച്ചു വീഴ്ത്തുകയും അവരുടെ ബാധയേൽക്കുകയും ചെയ്യും.
3) പൂർണ നഗ്നനായി ഉറങ്ങൽ. കാണൽ നിഷിന്ധമായ ഒരാളും ഇല്ലെങ്കിൽ പോലും നഗ്നത മറയ്ക്കലാണ് ഉത്തമം.
4) വലിയ അശുദ്ധിയോടെ (ജനാബത്ത്) ഭക്ഷണം കഴിക്കൽ.
5) ഭക്ഷണ സുപ്രയിൽ വീണുപോയ ഭക്ഷണം നിസാരമായി തള്ളൽ. അതു പെറുക്കി തിന്നണം. ഭക്ഷണം കഴിച്ച ശേഷം കൈവിരലുകൾ നക്കി തുടക്കലും പുണ്യമാണ്. നബി(സ്വ) അങ്ങനെ ചെയതിരുന്നു.
6) ഉള്ളിത്തോലുകൾ കരിക്കൽ.
7) രാത്രി വീട് തൂത്തുവാരൽ
8) റൂമിനുള്ളിൽ ചപ്പു ചവറുകൾ കൂട്ടിയിടൽ
9 ) ഗുരുനാഥന്മാർക്കു മുമ്പിൽ നടക്കൽ
10) മാതാപിതാക്കളുടെ പേര് വിളിക്കൽ
11) ചെളിവെള്ളം കൊണ്ട് കൈ കഴുകൽ
12 ) നിസ്കാരം കാര്യമായി ഗൗനിക്കാതിരിക്കൽ
13 ) ശരീരത്തിൽ ധരിച്ചിരിക്കേ വസ്ത്രം തുന്നൽ
14) താമസ സ്ഥലത്തെ മാറാലകൾ നീക്കാതിരിക്കൽ.
എട്ടുകാലിയെ നിങ്ങൾ കൊല്ലണമെന്നും അതിൻ്റെ മാറാലകൾ നീക്കി വീട് വൃത്തിയാക്കണമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.( ഫൈളുൽ ഖദീർ )
15) പള്ളിയിൽ നിന്നു (കാരണം കൂടാതെ ) തിടുക്കത്തിൽ പുറത്തു പോകൽ
16 ) അതി കാലത്തു തന്നെ (അകാരണമായി) അങ്ങാടിയിലേക്ക് പോകൽ
17 ) അങ്ങാടിയിൽ നിന്നു വേഗം മടങ്ങാതിരിക്കൽ
18 ) പാത്രങ്ങൾ കഴുകാതെ വെക്കൽ. ഭക്ഷണം കഴിച്ചാൽ വേഗത്തിൽ പത്രങ്ങൾ കഴുകി വെക്കണം. രാത്രി ഉപയോഗിച്ച പാത്രം കഴുകാതെ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
19 ) യാചകരുടെ ഭക്ഷണത്തുട്ടുകൾ വാങ്ങിക്കഴിക്കൽ
20) വിളക്ക് ഊതി അണക്കൽ
21 ) കെട്ടുള്ള പേന കൊണ്ട് എഴുതൽ
22 ) പൊട്ടിയ ചീർപ്പ് കൊണ്ട് മുടി ചീകൽ. ചീർപ്പ് പൊട്ടിയാൽ അതു ഒഴിവാക്കുക.
23)മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കൽ. എല്ലാ ദിവസവും അഞ്ചു തവണ മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഇസ് ലാം നിർദ്ദേശിക്കുന്നുണ്ട്.
24) ഇരുന്നു കൊണ്ട് തലപ്പാവ് ധരിക്കൽ
25) നിന്നു കൊണ്ട് പാന്റ് ധരിക്കൽ
26) ലുബ്ധത കാണിക്കൽ
27) പിശുക്കി കൊണ്ട് ചെലവഴിക്കൽ
28 ) അമിതമായി ചെലവഴിക്കൽ
29 ) തെറ്റു ചെയ്യൽ.
30 ) വീടിന്റെ ഉമ്മരപ്പടിയിൽ ഇരിക്കൽ
31) പേനിനെ കരിച്ചു കൊല്ലൽ
32 ) പേനിനെ ജീവനോടെ ഇടൽ
33) കാറ്റിനെ ചീത്ത പറയൽ
34) കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ വലതു കാൽ മുന്തിക്കൽ
35) പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കൽ
36) ഭക്ഷ്യക്ഷാമവേളയിൽ ഭക്ഷണ ധാന്യങ്ങൾ പൂഴ്ത്തിവെക്കൽ
37) ഭൗതിക ലക്ഷ്യത്തിനു വേണ്ടി ചീത്ത ജനങ്ങളെ പുകഴ്ത്തൽ
38) ഭക്ഷണം നീജമായ സ്ഥലത്തേക്ക് വലിച്ചെറിയൽ
39) തുണിക്കഷ്ണം കൊണ്ട് അടിച്ചുവാരൽ
40) പല്ലു കൊണ്ട് നഖം കടിക്കുക
41) ഉമിക്കരികൊണ്ട് പല്ല് തേക്കുക
42) കക്കൂസിൽ വെച്ച് വുളു ചെയ്യുക
43) ധരിച്ച വസ്ത്രം കൊണ്ട് മുഖം തോർത്തുക
44) അളവിലും തൂക്കത്തിലും ക്യത്രിമം കാണിക്കുക
45 ) പുരുഷൻ കമഴ്ന്നു കിടക്കൽ
46) ആവശ്യക്കാർക്കു വെള്ളം നൽകാതിരിക്കൽ
47 ) രണ്ടുവിരൽ കൊണ്ട് ഭക്ഷണം കഴിക്കൽ
48) ഔലിയാക്കളെ നിസാരമാക്കൽ
49) കവിളുമേൽ മുൻ കൈ താങ്ങി ഇരിക്കൽ
50 ) നിസ്കാരത്തിൽ കോട്ടുവായ സംഭവിക്കൽ
51) കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കൽ
52 ) പ്രാവിനെ കൂട്ടിലിട്ടു കളിപ്പിക്കൽ
(ശർവാനി :1/238 , സ്വലാഹുദ്ദീൻ )
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment