Thursday 18 March 2021

ഇഖാമത്തിന് എഴുന്നേല്ക്കൽ?

 

ഇഖാമത്ത് മുഴുവൻ കഴിയുന്നതിന്റെ മുമ്പ് എഴുന്നേൽക്കരുത് എന്നു പറയുവാനുള്ള കാരണമെന്ത്? കിടക്കുന്നവനാണെങ്കിൽ ഇഖാമത്തു കേട്ടാൽ എഴുന്നേറ്റിരിക്കേണ്ടതുണ്ടോ?


ഇല്ല. ഇഖാമത്തിന്റെ വേളയിൽ ഇരിക്കുന്നവൻ എഴുന്നേൽക്കേണ്ടതില്ലാത്ത പോലെ കിടക്കുന്നവൻ ഇരിക്കേണ്ടതുമില്ല. തത്സമയം ഇഖാമത്തിനുത്തരം പറയുന്നതിൽ നിരതനാണല്ലോ അവൻ. ഇഖാമത്ത് മുഴുവൻ തീരുമ്പോളാണ് നമസ്കാരത്തിൽ പ്രവേശിക്കാനുള്ള സമയം. അപ്പോൾ എഴുന്നേറ്റാൽ മതി.എന്നാൽ ഇഖാമത്ത് തീരും വരെ എഴുന്നേൽക്കൽ പിന്തിച്ചാൽ ഇമാമിനോടൊപ്പമുള്ള തക്ബീറത്തുൽ ഇഹ്റാമിന്റെ പുണ്യം നഷ്ടപ്പെടുന്ന വിധം അവൻ സാവകാശ പ്രകൃതനാണെങ്കിൽ തക്ബീറത്തുൽ ഇഹ്റാമിന്റെ പുണ്യം കിട്ടുന്ന സമയം കണ്ട് എഴുന്നേൽക്കേണ്ടതാണ്. അതാണു സുന്നത്ത്. ഒന്നാം സ്വഫിൽ നിസ്കരിക്കണമെന്ന് ഉദ്ദേശിക്കുന്നയാൾക്ക് അതിനു സാധ്യമാവാത്തവണ്ണം അകലെയാവുക പോലുള്ള സന്ദർഭങ്ങളിലും അതിനു സൗകര്യപ്പെടും വിധം എഴുന്നേൽക്കുകയാണു വേണ്ടത്. തുഹ്ഫ ശർവാനി സഹിതം 2-322

നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: ജൂലൈ 2020

No comments:

Post a Comment