Thursday 25 March 2021

കുറുനരിയെ ഭക്ഷിക്കൽ അനുവദനീയമാണോ

 

അതെ! അനുവദനീയമാണ്. ഇമാം ശാഫിഈ (റ) ഇക്കാര്യം വെക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിന് ആവശ്യമാകുമ്പോൾ ഭക്ഷണം കിട്ടാതെ വന്നാൽ ചത്ത ജീവിയെ പോലെ കുറുനരി കിടക്കും ചത്തു കിടക്കുകയെന്ന ധാരണയിൽ മറ്റു ജീവികൾ അതിന്റെ അടുത്തേക്ക് വന്നാൽ കുറുനരി അവയെ പിടിച്ചു ഭക്ഷിക്കും. എന്നാൽ ഈ തന്ത്രം വേട്ട നായയോട് നടക്കില്ല. കാരണം വേട്ട നായ കുറുനരിയെ ഭക്ഷിക്കും. (ബുജൈരിമി : 4/312)

ജീവികൾക്കുള്ള ഭക്ഷണം അല്ലാഹു കണക്കാക്കിയതിൽ ചിന്തിച്ചാൽ മഹാത്ഭുതമുള്ളതായി കാണാം സാധിക്കും. ചെന്നായ കുറുനരിയെ പിടിച്ചു ഭക്ഷിക്കും. കുറുനരി ഇത്തൻ മുള്ളനെ പിടിച്ചു ഭക്ഷിക്കും. ഇത്തൻമുള്ളൻ സർപ്പത്തെ പിടിച്ചു ഭക്ഷിക്കും. സർപ്പം കൂരിയാറ്റക്കിളിയേയും അത് വെട്ടുകിളിയേയും വെട്ടുകിളി കടന്നലിനേയും കടന്നൽ തേനീച്ചയേയും തേനീച്ച മറ്റു ഈച്ചയേയും അവ ചെറിയ ചെള്ളിനേയും ഭക്ഷിക്കുന്നു. (ഇആനത്ത് : 2/398)


وقال الدميري نص الشافعي على حل أكله

ومن حيلته في طلب الرزق أنه يتماوت وينفخ بطنه ويرفع قوائمه حتى يظن أنه قد مات، فإذا قرب عليه الحيوان وثب عليه وصاده وحيلته هذه لا تتم على كلب الصيد.( حاشية البجيرمي : ٤/٣١٢)

ومن العجيب في قسمة الأرزاق أن الذئب يصيد الثعلب فيأكله، ويصيد الثعلب القنفذ فيأكله، ويصيد القنفذ الأفعى فيأكلها، والأفعى تصيد العصفور فتأكله، والعصفور يصيد الجراد فيأكلها، والجراد يلتمس فرخ الزنانير فيأكله، والزنبور يصيد النحلة فيأكلها، والنحلة تصيد الذبابة فتأكلها، والذبابة تصيد البعوضة فتأكلها.(إعانة الطالبين : ٢/٣٩٨)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment