Thursday 15 March 2018

ബിസ്മിയും , മഹത്വങ്ങളും








ബിസ്മിയുടെ മഹത്വം പറഞ്ഞ മൂന്ന് കഥകൾ


ഈസാ നബി (അ) ഒരു ശ്മശാനത്തിലൂടെ നടന്ന് പോകവെ ഖബറിനുള്ളില്‍ ഖബറാളി ശിക്ഷ അനുഭവിക്കുന്നതു കാണാന്‍ ഇടവന്നു. അവിടുന്ന് തിരുച്ചു വരുന്ന വഴിയില്‍ വീണ്ടും ശ്രദ്ധയില്‍ പെട്ടു. ഖബറാളി ശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചതായി കണ്ടു. ഇതിന്റെ രഹസ്യം അന്വേഷിച്ചു കൊണ്ട് റബ്ബിനോട് പ്രവാചകന്‍ ദുആ ചെയ്തു. അന്നേരം അല്ലാഹുവിന്റെ വഹ്‌യ് ഇറങ്ങി, ഓ ഈസാ… ഈ അടിമ മഹാപാപി യായിരുന്നു. അങ്ങനെയിരിക്കേ അയാള്‍ മരണപ്പെട്ടു. അയാള്‍ ഭൂമിയില്‍ ബാക്കിവെച്ച് പോയ തന്റെ ഗര്‍ഭിണിയായ ഭാര്യ പ്രസവിച്ചു. ആ കുഞ്ഞി നെ അവര്‍ വളര്‍ത്തുകയും ഒരു ആത്മീയ പണ്ഡിതനെ ഏല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം ആ കുഞ്ഞിന് എന്ന് ചൊല്ലിക്കൊ ടുത്തു. തന്റെ കുഞ്ഞ് ഭൂമിലോകത്ത് വെച്ച് റഹ്മാനും റഹീമും എന്ന വിശേ ഷണമുള്ള എന്റെ പേരുച്ചരിക്കുമ്പോള്‍ ഭൂമിക്കുള്ളില്‍ അവന്റെ പിതാവിനെ ശിക്ഷിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു.

ഈ സംഭവം പണ്ഡിതർ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം 👇

: مر عيسى بن مريم عليه السلام بقبر يعذب صاحبه ، ثم مر به من قابل فإذا هو ليس يعذب ، فقال : يارب مررت بهذا القبر عام أول فكان صاحبه يعذب ، ثم مررت به العام فإذا هو ليس يعذب ، فأوحى الله عزوجل إليه : ياروح الله إنه أدرك له ولد صالح 
فأصلح طريقا وآوى يتيما فغفرت له بما عمل ابنه .


ഇമാം റാസി(റ) ഉദ്ധരിക്കുന്നു: ഫറോവ ചക്രവര്‍ത്തി ഉലൂഹിയ്യത്ത് വാദവുമായി രംഗത്ത് വരുന്നതിന് മുമ്പ് ഒരു കോട്ടകൊത്തളം പണിതിരുന്നു. അതിന്റെ പ്രവേശന കവാടത്തില്‍ എന്നെഴുതാന്‍ തന്റെ ഭൃത്യരോട് കല്‍പ്പിച്ചു. അവര്‍ ആ പരിശുദ്ധ വചനങ്ങള്‍ അതില്‍ കൊത്തി വെച്ചു. കാലങ്ങള്‍ക്ക് ശേഷം അവന്‍ ഞാന്‍ ഇലാഹാണെന്ന വാദവുമായി രംഗത്ത് വന്നപ്പോള്‍ അല്ലാഹു മൂസാ(അ) നെ പ്രവാചകനായി നിയോഗി ച്ചു. പക്ഷെ മൂസാ(അ) നെ അവന്‍ ധിക്കരിച്ചു. മൂസാ നബി(അ) റബ്ബിനോട് ചോദിച്ചു: എന്തിന് വേണ്ടിയാണ് ഈ മനുഷ്യനെ പിന്തിപ്പിക്കുന്നത് ഞാന്‍ അവനില്‍ ഒരു ന•യും കാണുന്നില്ലല്ലോ.
അല്ലാഹുവിന്റെ വഹ്‌യ് ഇറങ്ങി ”നീ അവന്റെ നിഷേധത്തിലേക്ക് നോക്കുന്നു. അവന്‍ നശിച്ചു പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞാന്‍ അവന്റെ വാതിലിലേക്ക് നോക്കുന്നു.”
വീടിന്റെ പ്രവേശനകവാടത്തില്‍ സത്യ നിഷേധിയാണെങ്കില്‍ പോലും നാശത്തില്‍ നിന്ന് നിര്‍ഭയത്വം ലഭിക്കുമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. ഫറോവയുടെ ധിക്കാരം ശതഗുണീഭവിച്ച ഒരു അനിവാര്യ ഘട്ടത്തില്‍ അല്ലാ ഹു അവനെ നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് ആഴ്ത്തികയുണ്ടായി

ഈ സംഭവം റാസിയിൽ ഇങ്ങനെ വായിക്കാം👇

الخامسة : روي أن فرعون قبل أن يدعي الإلهية بنى قصرا وأمر أن يكتب " بسم الله " على بابه [ ص: 141 ] الخارج ، فلما ادعى الإلهية وأرسل إليه موسى عليه السلام ودعاه فلم ير به أثر الرشد قال : إلهي كم أدعوه ولا أرى به خيرا ، فقال تعالى : يا موسى ، لعلك تريد إهلاكه ، أنت تنظر إلى كفره وأنا أنظر إلى ما كتبه على بابه ، والنكتة أن من كتب هذه الكلمة على بابه الخارج صار آمنا من الهلاك وإن كان كافرا ، فالذي كتبه على سويداء قلبه من أول عمره إلى آخره كيف يكون حاله ؟

ഖാലിദ് ബ്ൻ വലീദ് ചരമത്രം വാഴ്തിയ വിശ്രുത നാമം പ്രമുഖ സ്വഹാബിയോട് ഒരിക്കൽ ജൂതന്മാർ പറഞ്ഞു: ഖാലിദ് നിന്റെ മതം സത്യാമാണെങ്കിൽ നീ ഞങ്ങൾ തരുന്ന ഈ വിഷം കഴിക്കണം എന്നിട്ടത് തെളീക്കണം.

ഖാലിദ്(റ) നിസ്സങ്കോചം അത് വാങ്ങി ബിസ്മില്ലാഹ് എന്നുച്ചരിച്ചു അത് അകത്താക്കി.  പക്ഷെ മാരക വിഷം അദ്ധോഹത്തിന് ഒരു പോറലും വരുത്തിയില്ല.

ഈ ചരിത്രം ഇമാം ദഹബി താരീഖുൽ ഇസ്ലാമിൽ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം

: مناقب خالد كثيرة ساقها ابن عساكر، من أصحها ما رواه ابن أبي خالد، عن قيس بن أبي حازم قال: رأيت خالد بن الوليد أتي بسم، فقال: ما هذا، قالوا: سم، فقال: باسم الله. وشربه.

وروى يونس بن أبي إسحاق عن أبي السفر قال: قالوا لخالد: احذر الأعاجم لا يسقونك السم، فقال: ائتوني به، فأتى به، فاقتحمه وقال: بسم الله فلم يضره شيئاً، وقال الأعمش عن خيثمة قال: أتى خالداً رجل معه زق أحمر، فقال: اللهم اجعله خلاً فصار خلاً.


ബിസ്മി കൊണ്ട് തുടങ്ങപ്പെടാത്ത ഏത് നല്ല കാര്യവും ദുര്‍ബലമായതാണ്"

ബിസ്മി"ഇറങ്ങിയപ്പോള്‍ പര്‍വ്വതങ്ങള്‍ പ്രകമ്പനം കൊണ്ടു ആരെങ്കിലും "ബിസ്മി"പതിവാക്കിയാല്‍ നരകത്ത്തില്‍ കടക്കുകയില്ല കാരണം "ബിസ്മിയുടെ അക്ഷരങ്ങള്‍ പത്തൊമ്പതാണ് നരകത്തിന്‍റെ കാവലാലുകളായ മലക്കുകളും പത്തൊമ്പതാണ്'

ബിസ്മി"ധാരാളം ചോല്ലുനവര്‍ക്ക് ഭൌതീക,ആത്മീയ ലോകത്ത് വലിയ മഹത്വം നല്‍കപ്പെടും കാരണം സുലൈമാന്‍ നബിയുടെ മഹത്വത്തിന്‍റെ നില നില്‍പ്പ് ബിസ്മിയിലൂടെയായിരുന്നു.

"നബി(സ)യെ ആകാശോഡഃയനം നടത്തിയപ്പോള്‍ സ്വര്‍ഗം മുഴുവന്‍ കണ്ടു അവിടെ മൂന്ന് അരുവിയുണ്ട് വെള്ളം,പാല്‍,കളള്,തേന്‍ ഇവയായിരുന്നു അവകള്‍ പ്രവാചകന്‍ ചോദിച്ചു എവിടന്നാ ജിബ്രീല്‍....ഇതു വരുന്നത് എവിടേക്കാ പോകുന്നത്?

ജിബ്രീല്‍(അ)പറഞ്ഞു ഇത് ഒഴുകിപ്പോകുന്നത് ഹൌളുകൌസറിലേക്കാണ് എവിടെനിന്ന്‍ വരുന്നു എന്നെനിക്കറിയില്ല അതു അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു ചോദിക്കു

പ്രവാചകന്‍(സ)അല്ലാഹുവോട്പ്രാര്‍ത്ഥിച്ചു. ഉടനെ ഒരു മലക്ക് വന്നു നബിയോട് സലാം പറഞ്ഞു എന്നിട്ട് പറഞ്ഞു കണ്ണടക്കു എന്ന്‍ പ്രവാചകന്‍ കണ്ണടച്ചു പിന്നെ കണ്ണു തുറക്കു എന്നും ഞാന്‍ കണ്ണുതുറന്നു അപ്പോള്‍ ഞാനൊരു മരത്തിന്‍റെ ചുവട്ടിലായിരുന്നു അവിടെ ഞാനൊരു വൈറ്റ് ഡോം(കുബ്ബ)കണ്ടു അതിന്ന്‍ സ്വര്ണത്തിനാലുള്ള കവാടവും അതിനൊരു പൂട്ടും ആ ഖുബ്ബയുടെ വലിപ്പം അവര്ണനീയമാണ്

"ലോകത്തുള്ള മുഴുവന്‍ ജിന്നും മനുഷ്യനും അതിന്ന്‍ മുകളില്‍ ഇരിക്കുകയാണങ്കില്‍ ഒരു പര്‍വ്വതത്തിന്‍റെ മുകളില്‍ പക്ഷി ഇരിക്കുപ്പോലെ ആയിരിക്കും അത്രക്കും വലുതാണ്‌"ഈ ഖുബ്ബയില്‍ നിന്നാണ് മേല്‍ പറയപ്പെട്ട അരുവികള്‍ വരുന്നത്. ഞാനവിടെ നിന്ന്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ മലക്ക് ചോദിച്ചു ഖുബ്ബയുടെ ഉള്ളില്‍ കയറണ്ടെ നബിയെ..പ്രവാചകന്‍ പറഞ്ഞു എങ്ങിനെ കടക്കും അതു പൂട്ടി കിടക്കുകയല്ലേ താക്കൊലില്ലല്ലോ മലക്ക് പറഞ്ഞു നിങ്ങളുടെ കയ്യില്‍ തന്നെ അതിന്‍റെ ചാവിയുണ്ട് "ബിസ്മി"യാണതിന്‍റെ ചാവി ഞാനതിന്‍റെ അടുത്ത് ചെന്ന്‍ ബിസ്മി ചൊല്ലി വാതില്‍ തുറന്നു

ഞാനതിന്‍റെ ഉള്ളില്‍ കയറി അപ്പോള്‍ ഞാന്‍ കണ്ടു നാല്‍ മൂലയി നിന്ന്‍ നാല്‍ അരുവികള്‍ വരുന്നു "ബിസ്മിയുടെ മീമില്‍ നിന്ന്‍ വെള്ളത്തിന്‍റെ അരുവിയും അല്ലാഹ് എന്ന ഹാഇല്‍ നിന്ന്‍ പാലിന്‍റെ അരുവിയും റഹ്മാന്‍ എന്നതിലെ മീമില്‍ നിന്ന്‍ കള്ളിന്‍റെ അരുവിയും റഹീം എന്നതിലെ മീമില്‍ നിന്ന്‍ തേനിന്‍റെ അരുവിയും നിര്‍ഗളിക്കുന്നു അപ്പോള്‍ എനിക്ക് മനസ്സിലായി بسم الله الرحمن الرحيم എന്നതില്‍ നിന്നാണ് ഈ അരുവികളോക്കെയും വരുന്നത് എന്ന്‍ പിന്നീട് അല്ലാഹു എന്നൊട് പറഞ്ഞു ഓ മുഹമ്മദ്‌ നബിയേ....തങ്ങളുടെ സമുദായത്തിലെ ആരെങ്കിലും ആത്മാര്‍ത്തയോടെ ഈ നാമം ഉച്ചരിച്ചാല്‍ ഈ അരുവികളില്‍ നിന്ന്‍ അവന്ന്‍ പാനം ചെയ്യപ്പെടും"

വേറെ ഒരു ഹദീസില്‍ കാണാം ബിസ്മി കൊണ്ട് തുടങ്ങപ്പെട്ട ഒരു ദുആയും തട്ടപ്പെടുകയില്ല(ഹദീസ്‌).

ബിസ്മി 41 തവണ ഓതി ചെവിയില്‍ ഊതിയാല്‍ പൈശാചിക ശല്യങ്ങളും ഭ്രാന്തും മാറിക്കിട്ടുന്നതാണ്.

786 തവണ തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടിരുന്നാല്‍ ശത്രുത നീങ്ങുകയും ആവശ്യങ്ങള്‍ സഫലീകൃതമാവുകയും ചെയ്യും.

ആയിരം തവണ ദിനേന ഓതുന്ന പക്ഷം അറസ്റ്റില്‍ നിന്ന് മോചനം ലഭിക്കും.

അമ്പതു തവണ ധിക്കാരിയായ അക്രമിയുടെ മുമ്പില്‍ നിന്ന് ഓതിയാല്‍ അവനെ അല്ലാഹു കീഴ്‌പ്പെടുത്തി തന്റെ വരുതിയില്‍ ആക്കിത്തരും.

ഇരുപത്തി ഒന്നു തവണ ഉറങ്ങാന്‍ ആഗ്രഹിക്കുന്ന സമയത്ത് ഓതിയാല്‍ കവര്‍ച്ച, ദുര്‍മരണം, പിശാചിന്റെ ശല്യം തുടങ്ങിയ നാശങ്ങളില്‍ നിന്നും രക്ഷ ലഭിക്കും.

ഏഴോ അതില്‍ കൂടുതല്‍ ദിനങ്ങളിലോ ആയിരം പ്രാവശ്യം ബിസ്മി ചൊല്ലി മന്ത്രിച്ചാല്‍ എല്ലാ രോഗവും വേദനയും മാറിക്കിട്ടും.

നബി(സ) പറയുന്നു: ”വിശ്വാസിയായ ഒരാള്‍ ബിസ്മില്ലാഹി ചൊല്ലിയാല്‍ അവനോടൊപ്പം പര്‍വ്വതങ്ങള്‍ തസ്ബീഹ് ചൊല്ലും. അവ യുടെ തസ്ബീഹ് കേള്‍ക്കപ്പെടണമെന്നില്ല. റബ്ബിന്റെ അടിമകള്‍ തസ്ബീ ഹ് ചൊല്ലുമ്പോള്‍ സ്വര്‍ഗ്ഗം ദുആ ചെയ്തു കൊണ്ടു പറയും സൗഭാഗ്യ ത്തിന്റെ മംഗളങ്ങള്‍. ഇലാഹെ… നിന്റെ അടിമ ബിസ്മി ചൊല്ലിയിരിക്കുന്നു അവനെ നരകത്തെ തൊട്ട് അകറ്റണേ… സ്വര്‍ഗ്ഗത്തില്‍ കടത്തണേ.


No comments:

Post a Comment