Thursday 22 March 2018

പേന്, കൊതുക് മുതലായ ചെറിയ ജീവികളെ കരിച്ചു കൊല്ലല് അനുവദനീയമാണോ? ഇപ്പോഴുള്ള പുതിയയിനം ബാറ്റുപയോഗിച്ച് കൊതുകുകളെ കൊല്ലാമോ ?



പേന്കൊതുക് തുടങ്ങിയ ഉപദ്രവകാരികളായ ജീവികളെ
കൊല്ലാവുന്നതാണ്. പക്ഷേഅത് തീകൊണ്ട് കരിച്ചുകൊണ്ടാകരുത്.
ജീവികളെ ചെറുതാണെങ്കില്പോലും തീ കൊണ്ട് കരിച്ചുകളയല്
നിഷിദ്ധമാണ്. പുതിയയിനം ബാറ്റുകള് കൊതുകകളെ കരിച്ചു
കളയുന്നതാണെങ്കില് അതുകൊണ്ട് കൊതുകുകളെ കരിച്ചു കൊല്ലാന്
പാടില്ലെന്ന് മേല്പറഞ്ഞതില്നിന്ന് വ്യക്തമാണല്ലോ. എന്നാല്
പ്രാണികളുടെ ശല്യം അധികരിക്കുമ്പോള് കരിച്ചുകളയലലല്ലാതെ
മാര്ഗമില്ലെങ്കില് കരിക്കല് അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹജര്
(റ)വില് നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്


(അവലംബം: തുഹ്ഫ: 7/176, ബിഗ്യ: 259)

2 comments:

  1. പേൻ നോക്കി കൊടുക്കുന്നതിന്റെ വിധി എന്താണ്? ഇതിന് പ്രത്യേകം കൂലിയോ പ്രതിഫലമോ അള്ളാഹു നമുക്ക് നൽകുമോ?

    ReplyDelete
    Replies
    1. കൊതുക്, മൂട്ട, പേൻ, കടന്നൽ, തേൾ, പാമ്പ്, കറുപ്പും വെളുപ്പും നിറമുള്ള കാക്ക, പരുന്ത്, എലി, അക്രമകാരികളായ പിടിമൃഗങ്ങൾ എന്നിവയെല്ലാം കൊല്ലൽ സുന്നത്താണ്. (മുഗ്‌നി 6/151, തുഹ്ഫ 9/381)

      Delete