Sunday 25 March 2018

ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണോ?




عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: سَمِعْتُ النَّبِيَّ -ﷺ- يَقُولُ: «الفِطْرَةُ خَمْسٌ: الخِتَانُ، وَالِاسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الآبَاطِ»

നബി -ﷺ- പറഞ്ഞു: “അഞ്ചു കാര്യങ്ങള്‍ ഫിത്വ്–റത്തില്‍ പെട്ടതാണ്. ചേലാകര്‍മ്മം, ഗുഹ്യാവയവങ്ങളിലെ രോമം വടിക്കല്‍, കക്ഷത്തിലെ രോമം പറിക്കല്‍, നഖം വെട്ടല്‍, മീശ ചെറുതാക്കല്‍ (എന്നിവയാണവ).” (ബുഖാരി: 5891, മുസ്ലിം: 257)

മാത്രവുമല്ല നിസ്കാരം ശരിയാകാന്‍ നിര്‍ബന്ധമായ ശുദ്ധി പാലിക്കാന്‍ ചേലാകര്‍മ്മം വളരെ ആവശ്യമാണ്‌. ഇല്ലെങ്കില്‍ മൂത്രമൊഴിച്ചാല്‍ -ലൈംഗികാവയത്തിന് ചുറ്റും- മൂത്രം കെട്ടിക്കിടക്കാന്‍ വളരെ സാധ്യതയുണ്ട്. ഓരോ തവണയും മൂത്രമൊഴിക്കുമ്പോള്‍ അവിടെ പ്രത്യേകം കഴുകി വൃത്തിയാക്കുക എന്നത് ലൈംഗികാവയവത്തിന് പരുക്കുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടും, -നേരത്തെ നല്‍കിയ ഹദീസുകളുടെ അടിസ്ഥാനത്തിലും- ചേലാകര്‍മ്മം പുരുഷന്മാര്‍ക്ക് നിര്‍ബന്ധമാണ്‌ എന്നാണ് മനസ്സിലാകുന്നത്. 

No comments:

Post a Comment