Thursday 22 March 2018

പുത്തൻ വാദിയെ തുടർന്ന് നിസ്ക്കരിക്കാമോ


പുത്തൻ വാദിയെ തുടർന്ന് നിസ്കരിക്കൽ കറാഹത്തുംപണ്ഡിതർക്ക് ഹറാമും. പുത്തൻ വാദിയെ തുടരാതിരുന്നാൽ നാശഭീതിയില്ലെങ്കിൽ തുടരൽ കറാഹത്ത്. തുടർച്ച ശരിയാവില്ലെന്നും അഭിപ്രായമുണ്ട്.

(ഫത്ഹുൽ മുഈൻ 132, ബുജൈരിമി)

ഇമാം ഇബ്നു ഹജർ(റ) പറയുന്നു: ഫാസിഖിനെ തുടർന്നു നിസ്കരിക്കൽ കറാഹത്താണ്. എന്നാൽ കാഫിറൊന്നും മല്ലാത്ത മുബ്തദി ഇന്റെ പിന്നിൽ നിസ്കരിക്കുന്നത് അതിശക്തമായ കറാഹത്തും.കാരണം അവന്റെ പിഴച്ച വിശ്വാസം അവനുമായി വേർപ്പെടുന്നില്ല.

(തുഹ്ഫ 2/294)

ഇമാം ബർമാവി(റ) പറയുന്നു: സാദാത്തുക്കൾപണ്ഡിത തുടങ്ങിയ സദൃവ്യ ത്തരും സജ്ജനങ്ങളുമായ ആളുകൾ പുത്തൻവാദി ദുർനടപ്പുകാരൻ തുടങ്ങിയവരുടെ പിന്നിൽ നിസ്കരിക്കുന്നത് ഹറാം തന്നെയാണ്.കാരണം ഇത് അവരെ സംബന്ധിച്ച് സാധാരണക്കാർക്കിടയിൽ നല്ല അഭിപ്രായമുണ്ടാകാൻ ഇടവരുത്തും.

(ബുജൈരിമി 1/311)

പുത്തൻവാദിയുടെ പിറകിൽ നിസ്കരിച്ചാൽ മടക്കി നിസ്കരിക്കണം

(ബഹ്റു ൽ മുഹീത്വ് 3/279)

No comments:

Post a Comment