Saturday 17 March 2018

മൊബൈലിലും മറ്റും അനാവശ്യമായി ഫോട്ടോ എടുക്കുന്നത് വ്യാപകമാണ്. ഇത് ഹറാമാണോ? ‘സെൽഫി’കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് വിരോധമുണ്ടോ?



മനുഷ്യരുടെയും മറ്റു ജീവികളുടെയും രൂപം ഉണ്ടാക്കുന്നത് ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്. അത് മഹാപാപമാണെന്ന് ഇമാമുകൾ വിശദീകരിച്ചിരിക്കുന്നു. എന്നാൽ ഫോട്ടോഗ്രാഫിയിലൂടെ എടുക്കുന്ന ഫോട്ടോകൾ നിരോധിക്കപ്പെട്ട രൂപങ്ങളുടെ വകുപ്പിൽ ഉൾപ്പെടാനും പെടാതിരിക്കാനും സാധ്യതയുണ്ടെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ്(റ) ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനമായ ‘തർശീഹി’ൽ പറഞ്ഞിട്ടുള്ളത്. ഏതായാലും അത്യാവശ്യമില്ലാതെ ഫോട്ടോ എടുക്കുന്നതും സെൽഫികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കുകയാണ് വേണ്ടത്.

No comments:

Post a Comment