Saturday 17 March 2018

സ്‌കൂൾ കലോത്സവം, സ്റ്റഡി ടൂർ പോലുള്ളവക്ക് പെൺകുട്ടികളെ അധ്യാപകർക്കൊപ്പം പറഞ്ഞയക്കുന്നതിന് കുഴപ്പമുണ്ടോ?



പുരുഷന്മാർക്ക് ആഗ്രഹം തോന്നാവുന്ന ശാരീരിക വളർച്ചയെത്തിയ പെൺകുട്ടി ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അവൾക്ക് നിർബന്ധമില്ലാത്ത കാര്യത്തിന് വേണ്ടി ഭർത്താവോ വിവാഹം നിഷിദ്ധമായ പുരുഷനോ കൂടെയില്ലാതെ യാത്ര ചെയ്യൽ, ഹ്രസ്വയാത്രയാണെങ്കിൽ പോലും നിഷിദ്ധമാണ്. മറ്റു സ്ത്രീകൾ കൂടെയുള്ളത് കൊണ്ട് യാത്ര അനുവദനീയമാവുകയില്ല (തുഹ്ഫ 4/25).
ഭർത്താവോ മഹ്‌റമോ (വിവാഹബന്ധം നിഷിദ്ധമായവൻ) കൂടെയില്ലാതെ അന്യരായ അധ്യാപകർക്കൊപ്പം ചോദ്യത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പെൺകുട്ടികൾ യാത്ര പോകുന്നതും അവരെ പറഞ്ഞയക്കുന്നതും തെറ്റാണ്. അന്യ പുരുഷന്മാർക്കൊപ്പം ഒറ്റക്ക് സംഗമിക്കൽ, അന്യസ്ത്രീ പുരുഷന്മാരുടെ ദർശനം, സ്പർശനം തുടങ്ങിയ കുഴപ്പങ്ങൾക്കും ഇത്തരം യാത്രകൾ കാരണമാകാറുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ സൂക്ഷിച്ചേ പറ്റൂ.

No comments:

Post a Comment