Sunday 4 March 2018

എന്താണ് പാൻ കാർഡ് ? എങ്ങനെ അപേക്ഷിക്കാം ?




പാൻ കാർഡ് നിങ്ങളുടെ പാസ്പോർട്ട്, ഇലക്ഷൻഐഡൻറ്റിറ്റി കാർഡ്,ആധാർ കാർഡ് എന്നിവ പോലെ വളരെ വിലപ്പെട്ട ഒരു രേഖയാണ്.വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card).
ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌.ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.
കാർഡിന്റെ ഘടന
PAN structure is as follows: AAAAA9999A: ആദ്യ 5 അക്ഷരങ്ങളും, പിന്നെ 4 അക്കങ്ങളും, അവസാനത്തേത് അക്ഷരവുമായിരിക്കും.
ഓരോന്നിനും കൃത്യമായ സൂചനകളുണ്ട്
മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല
നാലാമത്തെ അക്ഷരം താഴെ വരുന്ന ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അക്ഷരമാവും.
അഞ്ചു ലക്ഷത്തിന്‍ മേല്‍ വിലയുളള വസ്തുതകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഉളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പല സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമാണ്.
50,000 രൂപയ്ക്കു മുകളില്‍ പണമിടപാട് നടത്തുമ്പോള്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്.
അഞ്ച് ലക്ഷം രൂപയ്ക്കു മുകളില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പോന്‍ കാര്‍ഡ് നിര്‍ബന്ധം.
50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
യാത്ര ചെയ്യുന്നവര്‍ ഹോട്ടലുകളില്‍ മുറി എടുക്കുമ്പോള്‍ വാടക 25,000 രൂപയ്ക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യം.
പുതിയ ടെലികോം കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ചു വേണം അപേക്ഷിക്കാന്‍.
പാന്‍ കാര്‍ഡ് നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ സ്വന്തമാക്കാം. ആദ്യത്തേത് രാജ്യത്ത് പാന്‍കാര്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സി വഴി പാന്‍കാര്‍ഡ് സ്വന്തമാക്കാം, രണ്ടാമത്തേത് പാന്‍കാര്‍ഡ് എളുപ്പത്തില്‍ നല്‍കാം എന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും ഉണ്ട്. ഇന്‍കം ടാക്‌സ് ചുമതലപ്പെടുത്തിയ ഏജന്‍സിയുമായി ബന്ധപ്പെടുന്നതാണ് ഉചിതം.ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുളള പാന്‍കാര്‍ഡിനു വേണ്ടിയുളള അപേക്ഷ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പാൻ കാർഡ് ഉള്ളവർ tax അടയ്ക്കണോ :
പാൻ കാർഡ് ഉള്ളത് കൊണ്ട് മാത്രം നിങ്ങൾ TAX അടക്കണം എന്നില്ല. പക്ഷെ TAXഅടക്കുന്നവർക്ക് പാൻകാർഡ് എന്തായാലും നിർബന്ധമാണ്. നിങ്ങളുടെ ബാങ്കിലെ ഇടപാടുകൾ പാൻ കാർഡ് ഇല്ലെങ്കിൽ പോലും ഇപ്പോൾ INCOME TAX DEPARTMENT നു കണ്ടെത്താൻകഴിയും. പാൻകാർഡ് ഇല്ലാത്തവർ പരിധിയിൽ കൂടുതൽ ഇടപാട് നടത്തിയാൽ നിങ്ങളുടെ കയ്യിൽ നിന്നും പാൻകാർഡ് ഉള്ളവരിൽ നിന്നും ഈടാക്കുന്നതിനേക്കാൾ TAX ഈടാക്കും.
പാൻ കാർഡിനായി വേണ്ട രേഖകൾ :
DATE OF BIRTH -തെളിയിക്കുന്നതിനായ് പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്(ജനന തീയതി അതിൽ ഉണ്ടെങ്കിൽ മാത്രം),ആധാർ എന്നിവ എടുക്കാം
PROOF OF IDENTITY
പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്/സെൻട്രൽ ഗവണ്മെന്റിന്റെ വിവധ ഐഡിന്റ്റിറ്റികാർഡുകൾ/SSLC BOOK എന്നിവ ഏടുക്കാം
PROOF OF ADDRESS 
പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്/ഇലക്ഷൻഐഡന്റ്റിറ്റി കാർഡ്/ബാങ്ക് അക്കൗണ്ട്സ്റ്റേറ്റ്മെന്റ്റ്/ഇലക്ട്രിസിറ്റി ബിൽ/ടെലിഫോൺ ബിൽ തുടങ്ങിയ രേഖകൾ കൊണ്ട് വരേണം.കളർ ഫോട്ടോ 2 എണ്ണം (പാസ്പോർട്ട് സൈസിൽ ഉള്ളത്)
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കേണ്ട രീതി
ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ്‌ലോഡ് ചെയ്യാം. ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുളള രേഖകള്‍ക്കൊപ്പം അടുത്തുളള സര്‍വ്വീസ് സെന്ററില്‍ഏര്‍പ്പിക്കാം.https://www.onlineservices.nsdl.com/paam/endUserRegisterContact.html
രണ്ട് ദിവസത്തിനുളളില്‍ പാന്‍കാര്‍ഡ് ലഭിക്കും ഫോം സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാന്‍ സാധിക്കും. നിങ്ങള്‍ നല്‍കിയിട്ടുളള മേല്‍വിലാസത്തില്‍ രജിസ്‌റ്റേഡ് പോസ്റ്റില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം കൂടെ നടപ്പിലായ സാഹചര്യത്തില്‍ പാന്‍കാര്‍ഡ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിങ്ങ്‌സ് അക്കൗണ്ടുളള എല്ലാവരും തങ്ങളുടെ പാന്‍കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഫോം 60 പ്രകാരമുളള സത്യവാഗ്മൂലം നല്‍കണം.

No comments:

Post a Comment