Thursday 1 March 2018

സ്റ്റുഡിയോ ജോലിയില്‍ എന്തെല്ലാം ശ്രദ്ധിക്കണം




ഹലാലായ ജീവിത വൃത്തിയിലൂടെ വേണം നാം സമ്പാദിക്കാന്‍.

അധ്വാനിച്ചുണ്ടാക്കുന്നത്  അനുവദിനീയമായിരിക്കുക്ക എന്നതും നിര്‍ബന്ധം തന്നെ ” അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്നവരാണെങ്കില്‍ അവന്‍ അനുവദിച്ചുതന്ന നല്ല ആഹാരം ഭക്ഷിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കുകയും ചെയ്യുക” (അല്‍-നഹ്ല്‍ 114).  നബി (സ) തങ്ങള്‍ പറയുന്നു ”ഹറാമില്‍ നിന്ന് വളര്‍ന്ന എല്ലാ ശരീരവും നരകത്തോടാണ് ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്നത്” (ഇമാം അഹ്മദ്‌).

ഈ ആയത്തുകളും ഹദീസുകളും ധന സമ്പാദനം ഹലാലാകേണ്ടത്തിന്റെ ഗൌരവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.  അടിസ്ഥാനപരമായി സ്റ്റുഡിയോ ജോലി ഹലാല്‍ തന്നെയാണ്. പക്ഷേ ഹറാമായ പലതും വന്നുപെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീഡിയോ, ഫോട്ടോ എന്നിവയുടെ ദുരുപയോഗം, ഔദ്യോഗിക രേഖകളിലും മറ്റും കൃത്രിമമായി മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍, സ്ത്രീകളുടെ ഔറത്ത്‌ കാണുന്ന രീതിയില്ലുള്ള ഫോട്ടോകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ദുരുപയോഗത്തിനോ മറ്റോ വേണ്ടി ഫോട്ടോകളിലും വീഡിയോകളിലും മാറ്റം വരുത്തുന്നതും മറ്റുള്ളവരുടെ ഫോട്ടോകള്‍ അവരുടെ സമ്മതിമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പാടില്ലാത്ത കാര്യങ്ങളാണ്.

No comments:

Post a Comment