Thursday 1 March 2018

വില കൂടുന്ന സമയത്ത് വില്‍ക്കാനായി സ്ഥലം വാങ്ങല്‍



കരിഞ്ചന്ത (പൂഴ്ത്തിവെപ്പ്) ശരീഅത് വിരോധിച്ചതാണ്. എന്നാല്‍ അതിന്റെ നിബന്ധനകള്‍ പറയുന്നിടത്ത് അത് ഭക്ഷ്യവസ്തുക്കളിലാവുമ്പോഴും, സാധാരണത്തേക്കാള്‍ വില കൂടുതലുള്ള സമയത്ത്, വിലകയറ്റം വീണ്ടും ശക്തമാവുമ്പോള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങുമ്പോഴുമാണ് അത് നിഷിദ്ധമാവുന്നത് എന്ന് മനസ്സിലാക്കാനാവും. നാട്ടിലെ സാധാരണ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാവുന്ന സമയത്ത് ഉള്ളതിന്റെ തോതനുസരിച്ച് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്താനാണ് ഇങ്ങനെ നിയമമാക്കുന്നത്. ഭക്ഷ്യവസ്തുക്കളല്ലാത്തവയില്‍ ഇത് ബാധകമല്ലെന്ന് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാവുന്നു. വസ്ത്രങ്ങളിലെ പൂഴ്ത്തിവെപ്പിനെക്കുറിച്ച് കറാഹതാണെന്ന് പറയുന്നത് പോലും ഏതാനും ചില പണ്ഡിതര്‍ മാത്രമാണ്. അത് കൊണ്ട് തന്നെ, വില കൂടുമ്പോള്‍ വില്‍ക്കണമെന്ന ലക്ഷ്യത്തോടെ വസ്തു വാങ്ങുന്നിടത്ത് പൂഴ്ത്തിവെപ്പിന്റെ വിധി ബാധകമാവില്ലെന്ന് പറയാം.

എന്നാല്‍ അതേ സമയം, ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിലൂടെ സാധാരണക്കാര്‍ക്ക് പ്രയാസം നേരിടുന്ന അവസ്ഥ സംജാതമാവാതെ ശ്രമിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ഇതരര്‍ക്ക് പ്രയാസമുണ്ടാക്കുന്ന വാക്ക് പോലും ഒരു വിശ്വാസിയില്‍നിന്ന് ഉണ്ടാവരുതെന്നാണ് ഇസ്‌ലാമിന്റെ മാനവികദര്‍ശനം.

No comments:

Post a Comment