Saturday 17 March 2018

ദജ്ജാൽ ഒറ്റക്കണ്ണനാണെന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഈയിടെ ഒരു സ്ഥലത്ത് വായിച്ചത് കോങ്കണ്ണനാണെന്നാണ്. ഏതാണ് ശരി?



ഇമാം ഖാസി ഇയാള്(റ) പറയുന്നു: ദജ്ജാൽ ഇരു കണ്ണുകളും ന്യൂനതയുള്ളവനാണ്. വലതു കണ്ണ് ഉള്ളിലേക്ക് കുഴിഞ്ഞ് നിൽക്കുകയോ പുറത്തേക്ക് തള്ളിനിൽക്കുകയോ ചെയ്യാത്തവിധം മായ്ക്കപ്പെട്ടതും നിരപ്പാക്കപ്പെട്ടതും അണഞ്ഞുപോയതുമാണ്. ഇടതു കണ്ണ് പുറത്തേക്ക് തുറിച്ചുനിൽക്കുന്നതും പൊങ്ങിയതുമായ ഉണ്ടക്കണ്ണാകുന്നു.
ചുരുക്കത്തിൽ അവൻ രണ്ടു കണ്ണുകൾക്കും കുഴപ്പമുള്ളവനാണ്. ഒരു കണ്ണ് ഇല്ലാതെ പോയി എന്നതും മറ്റൊന്ന് തുറിച്ചുനിൽക്കുന്ന ഉണ്ടക്കണ്ണാണെന്നതുമാണ് വൈകല്യങ്ങൾ. വിഷയസംബന്ധമായ വ്യത്യസ്ത ഹദീസുകളും റിപ്പോർട്ടുകളും ഈ വിശദീകരണത്തിനോട് യോജിക്കുന്നതാണ്. ഖാസി ഇയാള്(റ)ന്റെ മേൽ വിശദീകരണം ഉദ്ധരിച്ച ശേഷം ഇമാം നവവി(റ) എഴുതുന്നു: ഇത് ഏറ്റവും നല്ല വിശദീകരണമാണ് (ശറഹ് മുസ്‌ലിം 1/471).
ദജ്ജാലിന് ഒരു കണ്ണ് മാത്രമേ ഉള്ളൂവെന്നും അത് തന്നെ ന്യൂനതയുള്ളതാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

No comments:

Post a Comment