Thursday 22 March 2018

തൗബ സൂറത്ത് ബിസ്മി ചൊല്ലുന്നതിന്റെ വിധി?



ആരംഭത്തിൽ ഹറാമും ഇടയിൽ കറാഹത്തുമാണെന്ന് ഇബ്നു ഹജർ ഹൈതമി (റ) ഖണ്ഡിതമാക്കിട്ടുണ്ട്.

(തുഹ്ഫ - ശർവാനി 2 /36, കുർദി 1/235, തർശീഹ് 58, ബാജൂരി 1/169, ഇആനത്ത് 1/139)

2 comments:

  1. ആർത്തവസമയത്തു തൗബ ഓതൽ അനുവദനീയമാണോ??

    ReplyDelete
  2. ഇവിടെ തൗബ ഓതൽ എന്നുദ്ദേശിച്ചതു സൂറത്തു തൗബ ഓതാമോ എന്നാകില്ല . സാധാരണ നമ്മൾ മൗലിദ് കിത്താബുകളിൽ കാണുന്ന തൗബ ചൊല്ലാമോ എന്നായിരിക്കണം ചോദ്യ കർത്താവ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തോന്നുന്നു .

    ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതും ഓതുന്നതുമാണ് ആര്‍ത്തവകാരിക്കും വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമായത്. ഖുര്‍ആന്‍ നോക്കുക നാവനക്കാതെ ഹൃദയം കൊണ്ട് ഓതുക ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുക ഇവ ഹറാമല്ല.

    ഹൈള്, നിഫാസ്, ജനാബത് തുടങ്ങിയ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുർആൻ തൊടലും ഓതലും പാടില്ല. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ഒന്നും ഓതാവതല്ല. സാധാരണ പതിവാക്കുന്ന സൂറതുകളും ഹൈള് സമയത്ത് ഓതല്‍ അനുവദനീയമല്ല. ദിക്റ് എന്ന നിലയില് ആയതുകളും മറ്റും ഓതാവുന്നതാണ്, ഉദാഹരണം,ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നത്, വാഹനത്തില്‍ കയറുമ്പോഴുള്ള ദിക്റ് ചൊല്ലുന്നത്. എന്നാല്‍, വാക്കുകള്‍ പുറത്തേക്ക് വരാത്ത വിധം ഹൃദയം കൊണ്ട് സൂറതുകളും മറ്റും ഓതാവുന്നതുമാണ്. സാധാരണ പതിവാക്കുന്ന കാര്യങ്ങള്‍ ന്യായമായ കാരണങ്ങളാല്‍ ചെയ്യാനാവാതിരുന്നാലും ആ പതിവാക്കലിന്റെ പുണ്യം കിട്ടുന്നതാണ്. അത്തരം കാരണങ്ങളാല്‍ മുടങ്ങുന്നതിനെ പതിവാക്കല്‍ (മുവാളബത്) മുടങ്ങലായി പരിഗണിക്കപ്പെടുകയുമില്ല. മാത്രവുമല്ല, ആരോഗ്യ സമയത്ത് സ്ഥിരമായി ചെയ്തുപോരുന്ന കര്‍മ്മങ്ങള്‍ അനാരോഗ്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ചെയ്തതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തര്‍ഗീബിന്റെ പല ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. മേല്‍പറഞ്ഞ അവസ്ഥകളിലും അത് ബാധകമാവുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കാം.

    തൗബ എന്നാൽ പാപമോചനം എന്നാണ് അർഥം . നമ്മൾ അല്ലാഹുവിനോട് നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു പശ്ചാത്തപിക്കുന്നു. അത് ഏതവസരത്തിലും ആകാമല്ലോ.

    അബൂസയീദ്(റ) നിവേദനം: നബി(സ്വ) അരുളി: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി റഹ്. 3. 31. 172)

    ഒരു പെരുന്നാൾ ദിവസം നബി(സ) നിസ്കാരം കഴിഞ്ഞു മടങ്ങവേ സ്ത്രീകളെ അഭിസംബോധന ചെയ്ത ഹദീസിന്റെ ഒരു ഭാഗമാണ് ഈ ചോദ്യത്തിൽ വന്നത്. സ്ത്രീകൾക്ക് മൊത്തത്തിൽ മതബോധം കുറവാണ് എന്നല്ല ഇതിനർത്ഥം. ദീൻ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് ആരാധന എന്നതാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. അഥവാ ആർത്തവ സമയങ്ങളിൽ നിസ്കാരമോ നോമ്പോ അവരോട് കല്പിക്കപ്പെടുന്നില്ല, അത് കൊണ്ട് തന്നെ പുരുഷന്മാർക്കുള്ളത് പോലെ ഇബാദത്തിനുള്ള അവസരം അവർക്ക് ലഭിക്കാറില്ല. ഇത് ഒരു ന്യൂനതയല്ല, മറിച്ച് ജീവശാസ്ത്രപരമായി സ്ത്രീകൾക്കുള്ള ചില പ്രത്യേകതകൾ പരിഗണിച്ച് അല്ലാഹു അവർക്ക് നൽകിയ ഇളവുകളാണ്.

    ReplyDelete