Friday, 16 January 2026

786 ന് ഇസ്ലാമിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ


സംഖ്യാശാസ്ത്രത്തിലെ (علم الاعداد) കണക്കുപ്രകാരം “بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ” എന്ന വചനത്തിലെ അക്ഷരമൂല്യങ്ങളുടെ ആകെ തുകയാണ് 786 എന്ന സംഖ്യ. 

ب=2 س=60 م=40 ا=1 ل=30 ل=30 ھ=5 

ا=1 ل=30 ر=200 ح=8 م=40 ن=50 

ا=1 ل=30 ر=200 ح=8 ي=10 م=40

 ആകെ തുക = 786

786 എന്നത് بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ ന് പകരമോ സ്ഥാനപൂരകമോ അ ല്ല. മറിച്ച് എഴുതുന്ന വ്യക്തി തുടക്കത്തിൽ ബിസ്മി വായിച്ചതിന്റെ ഒരു അടയാളം മാത്രമാണ് ഇത്. അതിനാൽ അത് വായിക്കുന്ന വ്യക്തിയും بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ എന്ന് വായിക്കണം എന്നതാണ് ഉദ്ദേശം. അതിനാൽ 786 നെ തന്നെ ബിസ്മി എന്ന് കരുതുകയോ അല്ലെങ്കിൽ അത് ബിസ്മിയുടെ സ്ഥാനത്ത് ഉപയോഗിക്കുകയോ ചെയ്യുന്നത് ശരിയല്ല. അതുപോലെ തന്നെ 786  എന്നതിന് പൂർണ്ണമായും ബിസ്മി എഴുതിയതിനുള്ള പുണ്യം ലഭിക്കുകയുമില്ല. പൂർണ്ണമായും ബിസ്മി എഴുതലാണ് സുന്നത്.


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment