അല്ലാഹുമ്മ ബാരിക് ലനാ എന്ന ദുആയിൽ “ഫീ റജബിൻ” എന്നും “ഫീ റജബ” എന്നും കേൾക്കാം ഇതിന്റെ പിന്നിലെ വ്യാകരണ കാരണങ്ങൾ
“റജബ്” മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ?
ഈ വിഷയത്തിൽ പണ്ഡിതർക്കിടയിൽ നല്ല ചർച്ചയുണ്ട്. കാരണം “റജബ്” എന്ന പദം മുൻസ്വരിഫ് ആണോ ഗൈർ മുൻസ്വരിഫ് ആണോ എന്നതനുസരിച്ച് അതിന്റെ ഇഅ്റാബ് (അവസാന ചിഹ്നം) വ്യത്യസ്തമാകുന്നു. മുൻസ്വരിഫ് ആയാൽ കസർ തൻവീൻ വരും. ഗൈർ മുൻസ്വരിഫ് ആയാൽ ജർറിന്റെ അവസ്ഥയിലും ഫത്ഹ വരും. അതിനാലാണ് ദുആകളിൽ “റജബ്” എന്ന വാക്കിന്റെ വ്യാകരണ ചർച്ച പ്രസക്തമാകുന്നത്.
ചില പണ്ഡിതർ പറയുന്നു : “റജബ്” എന്നത് കൊണ്ട് പ്രത്യേകമായ മാസം ഉദ്ദേശിക്കുമ്പോൾ അത് ഗൈർ മുൻസ്വരിഫ് ആകുന്നു. കാരണം, അത് നാമസ്വഭാവമുള്ളതും (العَلَم الحقيقيَّ) അൽ സഹിതമുള്ള രൂപത്തിൽ (ال- رجب) നിന്നുള്ള മാറ്റം (العدل) വന്നതുമാണെന്ന് ഈ നിലപാട് കാണുന്നു. ചിലർ അലമും തഅ്നീസുമാണെന്ന് (العلمية والتأنيث) അഭിപ്രായപ്പെടുന്നു. അതിനാൽ “ഫീ റജബ” എന്ന് (ഫത്ഹ) വരുന്നതാണ്.
ചില പണ്ഡിതർ പറയുന്നു : “റജബ്” മുൻസ്വരിഫ് തന്നെയാണ് കാരണം ഗൈർ മുൻസ്വരിഫ് ആകാൻ ആവശ്യമായ രണ്ട് കാരണങ്ങൾ അല്ലെങ്കിൽ രണ്ടിന് തുല്യമായ ഒരേയൊരു കാരണം ഇവിടെ പൂർണ്ണമായി കാണുന്നില്ല. “റജബ്” എന്നതിൽ നാമസ്വഭാവം ഉണ്ടായാലും, അതിനൊപ്പം ചേർന്ന് ഗൈർ മുൻസ്വരിഫ് ആക്കേണ്ട മറ്റൊരു ശക്തമായ കാരണം ഇല്ല. അതിനാൽ ദുആകളിൽ ഫീ റജബിൻ എന്ന് (കസർ തൻവീൻ) വരുന്നതാണ്.
അറബ് വ്യാകരണ ശാസ്ത്രത്തിൽ പ്രബലമായത് “ഫീ റജബിൻ”എന്നതാണ് മാത്രമല്ല ഹദീസിൽ വന്നത് “ഫീ റജബിൻ” തൻവീനാണെന്ന് ജാമിഉസ്സഗീറിന്റെ ശറഹായ അസ്സിറാജുൽ മുനീറിൽ കാണാം.
قوله: "رجب" هو كصفر إن أريد به معين فغير منصرف للعلمية والعدل عن المحلى بأل, وإلا فمنصرف نقله الدنوشري عن السعد وغيره, ونقل شيخنا عن شرح المواهب لشيخه الزرقاني أن رجب من أسماء الشهور مصروف, وإن أريد به معين كما في المصباح
[الصبان، حاشية الصبان على شرح الأشمونى لألفية ابن مالك، ١١٤/٣]
وصريح ذلك أن العلم الحقيقي لا يصح عدله عن ذي آل؛ لما ذكر فاحفظه ينفعك في مواطن كثيرة، فما نقل عن السعد وغيره من أن رجب وصفر من الشهور إذا أريد بهما معين يمنع صرفهما؛ للعلمية، والعدل عن الرجب والصفر بـ «أل ينبغى حمله على العلمية الحكمية وهي المعبر عنها هنا بشبه العلمية؛ لما سمعت، ولأن العلم الحقيقي لا يحتاج لاشتراط التعيين، والملجىء الاشتراطه سماعهما بالصرف وعدمه هذا، ويحتمل أن منعهما للعلمية الجنسية على الأيام المخصوصة والتأنيث المعنوي باعتبار تأويلهما بالمدة وصرفهما على اعتبار الوقت سواء أريد بهما معين أم لا فتأمل. وفي المصباح: أن رجب الشهر مصروف وإن أريد به معين، وأما باقي الشهور فجمادى ممنوع؛ لألف التأنيث، وشعبان ورمضان للعلمية والزيادة والباقي مصروف، والله أعلم
(حاشية الخضري على شرح ابن عقيل على ألفية ابن مالك 2/246)
كان إذا دخل رجب قال اللهم بارك لنا في رجب) بالتنوين وشعبان (وبلغنا رمضان وكان إذا كانت ليلة الجمعة قال هذه ليلة غراء ويوم أزهر) أي نير مشرق (هب) وابن عساكر عن أنس وفيه ضعيف كما في الأذكار
[العزيزي، السراج المنير شرح الجامع الصغير في حديث البشير النذير، ٦٣/٤]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment