ഷറഇയ്യായ വ്യവസ്ഥകൾക്ക് അധിഷ്ഠിതമായി ഖുൽഓ ഫസ്ഖോ സംഭവിച്ചാൽ അതിലൂടെ ഭാര്യയുടെ മേൽ ബാഇനായ ഒരു ത്വലാഖ് സംഭവിക്കുന്നതും അവരുടെ വിവാഹബന്ധം അവസാനിക്കുന്നതുമാണ്. ഇനി റുജൂഅ് (തിരിച്ചു എടുക്കൽ) സാധ്യമല്ല.
അവർ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ മഹർ നിശ്ചയിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ പുതിയൊരു നികാഹ് (തജ്ദീദ് നികാഹ്) നിർബന്ധമായും ചെയ്യണം.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ പുതിയ നികാഹിന് ശേഷം ഭർത്താവിന് ഇനി രണ്ട് ത്വലാഖുകളുടെ അവകാശം മാത്രമേ ശേഷിക്കുകയുള്ളൂ. അതിനാൽ ഭാവിയിൽ ത്വലാഖുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
الْخُلْعُ إزَالَةُ مِلْكِ النِّكَاحِ بِبَدَلٍ بِلَفْظِ الْخُلْعِ كَذَا فِي فَتْحِ الْقَدِيرِ وَقَدْ يَصِحُّ بِلَفْظِ الْبَيْعِ وَالشِّرَاءِ وَقَدْ يَكُونُ بِالْفَارِسِيَّةِ كَذَا فِي الظَّهِيرِيَّةِ (وَشَرْطُهُ) شَرْطُ الطَّلَاقِ (وَحُكْمُهُ) وُقُوعُ الطَّلَاقِ الْبَائِنِ كَذَا فِي التَّبْيِينِ. وَتَصِحُّ نِيَّةُ الثَّلَاثِ فِيهِ. وَلَوْ تَزَوَّجَهَا مِرَارًا وَخَلَعَهَا فِي كُلِّ عَقْدٍ عِنْدَنَا لَا يَحِلُّ لَهُ نِكَاحُهَا بَعْدَ الثَّلَاثِ قَبْلَ الزَّوْجِ الثَّانِي كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ.....إذَا تَشَاقَّ الزَّوْجَانِ وَخَافَا أَنْ لَا يُقِيمَا حُدُودَ اللَّهِ فَلَا بَأْسَ بِأَنْ تَفْتَدِيَ نَفْسَهَا مِنْهُ بِمَالٍ يَخْلَعُهَا بِهِ فَإِذَا فَعَلَا ذَلِكَ وَقَعَتْ تَطْلِيقَةٌ بَائِنَةٌ وَلَزِمَهَا الْمَالُ كَذَا فِي الْهِدَايَةِ
[مجموعة من المؤلفين، الفتاوى الهندية، ٤٨٨/١]
إنْ اخْتَارَتْ الْفُرْقَةَ أَمَرَ الْقَاضِي أَنْ يُطَلِّقَهَا طَلْقَةً بَائِنَةً فَإِنْ أَبَى فَرَّقَ بَيْنَهُمَا هَكَذَا ذَكَرَ مُحَمَّدٌ - رَحِمَهُ اللَّهُ تَعَالَى - فِي الْأَصْلِ كَذَا فِي التَّبْيِينِ وَالْفُرْقَةُ تَطْلِيقَةٌ بَائِنَةٌ
[مجموعة من المؤلفين، الفتاوى الهندية، ٥٢٤/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment