തലാഖ് നൽകാനുള്ള അധികാരം അടിസ്ഥാനപരമായി ഭർത്താവിനാണ്. അതിനാൽ ഭർത്താവ് വാക്കാലോ എഴുത്തിലൂടെയോ തലാഖ് നൽകിയില്ലെങ്കിൽ, അല്ലെങ്കിൽ തന്റെ സ്വതന്ത്ര ഇച്ഛയോടും സമ്മതത്തോടും കൂടി തലാഖ് രേഖകളിൽ ഒപ്പുവച്ചിട്ടില്ലെങ്കിൽ കോടതിക്ക് ഭർത്താവിന്റെ ഭാഗത്തുനിന്ന് തലാഖ് നടപ്പാക്കാൻ കഴിയില്ല. ഇനി കോടതി ഡിവോഴ്സ് വിധിച്ചാലും അതിനെ തലാഖായി പരിഗണിക്കുകയുമില്ല അവർ ഭാര്യ ഭർത്താക്കന്മാരായി തന്നെ തുടരുന്നതാണ്.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതി ദമ്പതികളുടെ നിക്കാഹ് അവസാനിപ്പിക്കാൻ ഇടപെടാം. അത്തരം സാഹചര്യങ്ങൾ ഇവിടെയില്ലന്നാണ് മനസ്സിലാവുന്നത്.
وأما القاضي فلا يطلق الزوجة بناء على طلبها إلا في خمس حالات: التطليق لعدم الإنفاق، والتطليق للعيب و التطليق للضرر، والتطليق لغيبة الزوج بلا عذر، والتطليق لحبسه.
أحكام الأحوال الشخصية في الشريعة الإسلامية (ص: 165)
الخلع (هو) لغة الإزالة، وشرعا كما في البحر (إزالة ملك النكاح المتوقفة على قبولها بلفظ الخلع أو ما في معناه).وأما ركنه فهو كما في البدائع: إذا كان بعوض الإيجاب والقبول لأنه عقد على الطلاق بعوض، فلا تقع الفرقة، ولا يستحق العوض بدون القبول.
الدر المختار وحاشية ابن عابدين (رد المحتار) (3/ 439)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment