ജനാസ നിസ്കാരത്തിൽ നാല് തക്ബീറുകൾ പറയൽ ഫർളാണ്. ഈ നാല് തക്ബീറുകളും നിസ്കാരത്തിലെ നാല് റകഅത്തുകളുടെ സ്ഥാനത്താണ്.അതിനാൽ ജനാസ നിസ്കാരത്തിൽ ഇമാം നാല് തക്ബീറുകൾക്ക് പകരം മൂന്ന് തക്ബീറുകൾ പറഞ്ഞ് സലാം വീട്ടിയാൽ ആ ജനാസ നമസ്കാരം ശരികില്ല.
ഈ സാഹചര്യത്തിൽ മയ്യിത്ത് നിസ്കാരം വീണ്ടും ആവർത്തിച്ച് നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ നിസ്കാരം മടക്കാതെ മയ്യിത്തിനെ ഖബറടക്കം ചെയ്താൽ മൂന്ന് ദിവസത്തിനുള്ളിൽ (മയ്യിത്ത് ചീഞ്ഞ് പൊട്ടിപ്പോകുമെന്ന ശക്തമായ അനുമാനം ഉണ്ടാകുന്നതുവരെ) ഖബറിന്റെ അടുത്ത് ജനാസ നിസ്കാരം നിർവഹിക്കേണ്ടതാണ്.
മയ്യിത്ത് എത്ര ദിവസത്തിനകം ചീഞ്ഞുതുടങ്ങും എന്നതിന് ശരീഅത്തിൽ കൃത്യമായ ഒരു സമയപരിധി നിർണ്ണയിച്ചിട്ടില്ല. കാരണം കാലാവസ്ഥ (ചൂടോ തണുപ്പോ) മയ്യിത്തിന്റെ ശരീരഘടന, ഭൂമിയുടെ സ്വഭാവം ആശ്രയിച്ച് ഓരോ പ്രദേശത്തും ഈ കാലാവധി വ്യത്യസ്തമായിരിക്കും.
എന്നാൽ ചില ഫുഖഹാക്കൾ ഈ കാലാവധി മൂന്ന് ദിവസമെന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അത് അർത്ഥമാക്കുന്നത് സാധാരണയായി മൂന്ന് ദിവസത്തിന് ശേഷം മയ്യിത്ത് ചീഞ്ഞുതുടങ്ങാൻ സാധ്യതയുണ്ടെന്നാണ്. അതിനാൽ ഖബറടക്കം ചെയ്തതിനു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഖബറിന്മേൽ ജനാസ നമസ്കാരം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതിന് ശേഷം അത് ചെയ്യേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം.
وَرُكْنُهَا) شَيْئَانِ (التَّكْبِيرَاتُ) الْأَرْبَعُ، فَالْأُولَى رُكْنٌ أَيْضًا لَا شَرْطٌ، فَلِذَا لَمْ يَجُزْ بِنَاءُ أُخْرَى عَلَيْهَا (وَالْقِيَامُ) فَلَمْ تَجُزْ قَاعِدًا بِلَا عُذْرٍ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠٩/٢]
وَإِنْ دُفِنَ) وَأُهِيلَ عَلَيْهِ التُّرَابُ (بِغَيْرِ صَلَاةٍ) أَوْ بِهَا بِلَا غُسْلٍ أَوْ مِمَّنْ لَا وِلَايَةَ لَهُ (صُلِّيَ عَلَى قَبْرِهِ) اسْتِحْسَانًا (مَا لَمْ يَغْلِبْ عَلَى الظَّنِّ تَفَسُّخُهُ) مِنْ غَيْرِ تَقْدِيرٍ هُوَ الْأَصَحُّ. وَظَاهِرُهُ أَنَّهُ لَوْ شُكَّ فِي تَفَسُّخِهِ صُلِّيَ عَلَيْهِ، لَكِنْ فِي النَّهْرِ عَنْ مُحَمَّدٍ لَا كَأَنَّهُ تَقْدِيمًا لِلْمَانِعِ.....(قَوْلُهُ صُلِّيَ عَلَى قَبْرِهِ) أَيْ افْتِرَاضًا فِي الْأُولَيَيْنِ وَجَوَازًا فِي الثَّالِثَةِ لِأَنَّهَا لِحَقِّ الْوَلِيِّ أَفَادَهُ ح. أَقُولُ: وَلَيْسَ هَذَا مِنْ اسْتِعْمَالِ الْمُشْتَرَكِ فِي مَعْنَيَيْهِ كَمَا وَهَمَ لِأَنَّ حَقِيقَةَ الصَّلَاةِ فِي الْمَسَائِلِ الثَّلَاثِ وَاحِدَةٌ، وَإِنَّمَا الِاخْتِلَافُ فِي الْوَصْفِ وَهُوَ الْحُكْمُ، فَهُوَ كَإِطْلَاقِ الْإِنْسَانِ عَلَى مَا يَشْمَلُ الْأَبْيَضَ وَالْأَسْوَدَ فَافْهَمْ (قَوْلُهُ هُوَ الْأَصَحُّ) لِأَنَّهُ يَخْتَلِفُ بِاخْتِلَافِ الْأَوْقَاتِ حَرًّا وَبَرْدًا وَالْمَيِّتِ سِمَنًا وَهُزَالًا وَالْأَمْكِنَةِ بَحْرٌ، وَقِيلَ يُقَدَّرُ بِثَلَاثَةِ أَيَّامٍ، وَقِيلَ عَشَرَةٍ، وَقِيلَ شَهْرٍ ط عَنْ الْحَمَوِيِّ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٤/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment