Monday, 5 January 2026

ഹനഫി മദ്ഹബും മആഷിറയും


ജുമുഅ നമസ്കാരവുമായി ബന്ധപ്പെട്ട് ഇന്നത്തെ കാലത്ത് വ്യാപകമായി നടപ്പിലാകുന്ന ഒരു രീതിയാണ് ഖുത്ബയ്ക്ക് മുമ്പ് അല്ലെങ്കിൽ ഖുത്ബയോട് ചേർന്ന സമയത്ത് ചില ആയത്തുകളും ഹദീസുകളും ഓതി ജനങ്ങളെ ശ്രദ്ധിപ്പിക്കുന്ന മആഷിറ. ഈ രീതിയുടെ ശരീഅത്ത് നിലപാട് എന്താണെന്നത് ഹനഫി ഫിഖ്ഹിൽ ഇബ്നു ആബിദീൻ (റ) തന്റെ റദ്ദുൽ മുഹ്താർ എന്ന ഗ്രന്ഥത്തിൽ വിശദമായി പരിശോധിച്ച വിഷയമാണ്. (റദ്ദുൽ മുഹ്‌താർ 2/160)

സംസാര നിരോധനം

ഖുത്ബ സമയത്തെ സംസാരനിരോധന അടിസ്ഥാന നസ്സ് ഈ വിഷയത്തിന്റെ അടിസ്ഥാനം സഹീഹായ ഹദീസുകൾ വഴി സ്ഥാപിക്കപ്പെട്ടിരിക്കുന്നതാണ്

«إذا قلتَ لصاحبك يومَ الجمعةِ أنصتْ والإمامُ يخطبُ فقد لغوت  (متفق عليه)

ഈ ഹദീസ് നല്ല ഉദ്ദേശത്തോടെയുള്ള വാക്കുകൾ പോലും ഖുത്ബ സമയത്ത് അനുവദനീയമല്ലെന്ന് വ്യക്തമായി തെളിയിക്കുന്നു. അതിനാൽ നന്മ കൽപ്പിക്കുക, സലാം മടക്കൽ തുടങ്ങിയ കാര്യങ്ങൾ പോലും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു.

മആഷിറയുടെ സ്വഭാവം

മആഷിറയിൽ ആയത്ത് , ഹദീസ് ഓതലും ജനങ്ങളെ അഭിസംബോധന ചെയ്യലും ഉൾപ്പെടുന്നു. ഇവ എല്ലാം വാക്കുകളായതിനാൽ ഖുത്ബയോട് അനുബന്ധിച്ച സമയത്ത് ഇത് നടത്തപ്പെടുമ്പോൾ അത് സംസാരമായി തന്നെ പരിഗണിക്കപ്പെടുന്നു. അതിനാൽ മആഷിറയും ഖുത്ബയിലെ സംസാരനിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ അബു ഹനീഫ (റ) യുടെ അഭിപ്രായത്തിൽ മആഷിറ വിളി കറാഹതാണ്.

ഇളവുള്ള അഭിപ്രായങ്ങളും അവയുടെ അടിസ്ഥാനവും

ഇബ്നു ഹജർ ഹൈതമി (റ) ഇതിനെക്കുറിച്ച് പറയുന്നു: അതിനൊപ്പം, ചിലർ ഇത് “ബിദ്അത്ത് ഹസന” ആണെന്നും, നബിയോട് (ﷺ) അധികമായി സലാത്തും സലാമും ചൊല്ലാൻ പ്രേരിപ്പിക്കുന്ന ആയത്തിന്റെ ആശയം ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും വാദിച്ചിട്ടുണ്ട്:

{إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ}

 (الأحزاب: ٥٦)

ചില ഉലമാക്കൾ ഉമ്മത്തിന്റെ വ്യാപക പ്രവർത്തി അടിസ്ഥാനമാക്കി പതിവായ രീതിയിൽ ഹദീസ് വായിക്കുന്നത് ഹറാമാണെന്ന് പറയേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉർഫ് നസ്സിനെ മറികടക്കുമോ?

ഇബ്ന്‍ ആബിദീൻ (റ) ഈ വാദങ്ങളെ ഉസൂലി അടിസ്ഥാനത്തിൽ വിലയിരുത്തി വ്യക്തമാക്കുന്നത്:

لا عبرة بالعرف الحادث إذا خالف النص

 (رد المحتار، ٢/١٦٠)

അദ്ദേഹത്തിന്റെ വിശദീകരണം അനുസരിച്ച്, ഉർഫ് ശരീഅത്തിൽ ഹുജ്ജത്താകുന്നത് അത് സഹാബാകളും ആദ്യകാല മുജ്തഹിദുകളും ഉൾപ്പെടുന്ന സദ്രുൽ അവ്വൽ കാലഘട്ടം മുതൽ പൊതുവായി നിലനിന്നിരുന്നാൽ മാത്രമാണ്. നസ്സിനെ വിരുദ്ധമാകുന്ന പുതിയ ഉർഫ് തെളിവാകുന്നതല്ല.

മിനാ ഖുത്ബയോടുള്ള ഖിയാസ്

നബി (ﷺ) ഹജ്ജത്തുൽ വിദായിൽ മിനായിൽ ഖുത്ബ പറയുമ്പോൾ ജനങ്ങളെ ശ്രദ്ധിക്കാൻ കല്പിച്ചതിനെ മആഷിറയോട് ഖിയാസ് ചെയ്യുന്നതിനെക്കുറിച്ച് ഇബ്ന്‍ ആബിദീൻ (റ) പറയുന്നു:

وقياسُ خطبةِ الجمعةِ على خطبةِ منى قياسٌ مع الفارق

 (رد المحتار، ٢/١٦٠)

ജുമുഅ ദിനത്തിൽ ആളുകൾ മസ്ജിദിൽ ഇരുന്ന് ഖുത്ബ കേൾക്കാൻ മുൻകൂട്ടി തയ്യാറായ അവസ്ഥയിലാണ്; എന്നാൽ മിനായിലെ ഖുത്ബയുടെ സാഹചര്യം അതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ അവിടത്തെ ഖുത്ബയെ ജുമുഅ ഖുത്ബയ്ക്ക് നേരിട്ട് തെളിവാക്കാൻ സാധ്യമല്ല.

ഖിലാഫുൽ മസ്അലയും ഉസൂലി തർജീഹും

ഈ എല്ലാ വിശദീകരണങ്ങളുടെയും പശ്ചാത്തലത്തിൽ വിഷയം ഒരു ഖിലാഫുള്ള മസഅലയായി നിലനിൽക്കുന്നു. ഒരു വശത്ത് ഖുത്ബയിലെ സംസാരനിരോധനം പോലുള്ള വ്യക്തമായ നസ്സുകൾ മറുവശത്ത് ഉർഫ്, ഖിയാസ്, മസ്ലഹത്ത് എന്നിവയിൽ അധിഷ്ഠിതമായ ഇളവുള്ള അഭിപ്രായങ്ങൾ. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഹനഫി ഉസൂലിൽ പ്രയോഗിക്കപ്പെടുന്ന അടിസ്ഥാന നിയമം ഇതാണ്:

«إذَا تَعَارَضَ دَلِيلَانِ أَحَدُهُمَا يَقْتَضِي التَّحْرِيمَ، وَالْآخَرُ الْإِبَاحَةَ قُدِّمَ التَّحْرِيمُ [الأشباه والنظائر لابن نجيم، صفحة ٩٣]

ഒരു വിഷയത്തിൽ രണ്ട് തെളിവുകൾ മുന്നിൽ വന്നാൽ അവയിൽ ഒന്ന് ആ പ്രവൃത്തിയെ നിരോധിക്കുന്നതായി (تحريم) സൂചിപ്പിക്കുകയും

മറ്റൊന്ന് അനുവദിക്കുന്നതായി (إباحة) സൂചിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ അവയെ ഒരേസമയം പൂർണ്ണമായി പ്രയോഗിക്കാൻ കഴിയാത്തതിനാൽ തർജീഹ് (മുൻഗണന) നിർബന്ധമാകും.

ഹനഫി ഉസൂലിന്റെ അടിസ്ഥാന നിയമം പ്രകാരം, ഇത്തരം സാഹചര്യങ്ങളിൽ നിരോധനം സൂചിപ്പിക്കുന്ന തെളിവിനാണ് മുൻഗണന നൽകുന്നത്. കാരണം, നിരോധനത്തിന്റെ ലക്ഷ്യം സാധാരണയായി മഫ്സദ (ദോഷം) ഒഴിവാക്കലായിരിക്കും, അതേസമയം അനുവാദം പലപ്പോഴും മസ്ലഹത്ത് (നന്മ) കൈവരിക്കൽ ലക്ഷ്യമാക്കുന്നതായിരിക്കും.ഉസൂലി ദൃഷ്ടിയിൽ, ദോഷം ഒഴിവാക്കൽ നന്മ നേടുന്നതിനെക്കാൾ മുൻഗണന അർഹിക്കുന്നതിനാൽ ഇരു തെളിവുകൾ തമ്മിൽ യഥാർത്ഥ ഏറ്റുമുട്ടൽ സംഭവിക്കുമ്പോൾ تحريم സൂചിപ്പിക്കുന്ന ദലീലിനാണ് തർജീഹ് നൽകപ്പെടുന്നത്.

സൂക്ഷ്മതയുടെ സമീപനം

ഖുത്ബ സമയത്ത് “ലഗ്വ് ” സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നിടത്ത് ജുമുഅയുടെ പ്രതിഫലവും മഹത്വവും നഷ്ടപ്പെടുമെന്ന ഭയം പരിഗണിച്ച് സുരക്ഷിതമായ വഴിയിലേക്ക് ചായുന്ന സമീപനമാണ് ഫിഖ്ഹി പരമ്പരയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇബ്നു ആബിദീൻ (റ) ഉപയോഗിക്കുന്ന “الظاهر “فليتأمل തുടങ്ങിയ പദങ്ങൾ ഈ വിഷയത്തിൽ നിർണ്ണിതമായ തീരുമാനം പ്രഖ്യാപിക്കുന്നതിനു പകരം സൂക്ഷ്മത ആവശ്യപ്പെടുന്ന നിലപാടിലേക്കാണ്  നയിക്കുന്നത്. (റദ്ദുൽ മുഹ്‌താർ 2/160)

فَالتَّرْقِيَةُ الْمُتَعَارَفَةُ فِي زَمَانِنَا تُكْرَهُ عِنْدَهُ.....(قَوْلُهُ فَالتَّرْقِيَةُ الْمُتَعَارَفَةُ إلَخْ) أَيْ مِنْ قِرَاءَةِ آيَةِ - {إِنَّ اللَّهَ وَمَلائِكَتَهُ} [الأحزاب: 56]- وَالْحَدِيثِ الْمُتَّفَقِ عَلَيْهِ «إذَا قُلْت لِصَاحِبِك يَوْمَ الْجُمُعَةِ أَنْصِتْ وَالْإِمَامُ يَخْطُبُ فَقَدْ لَغَوْت»

أَقُولُ: وَذَكَرَ الْعَلَّامَةُ ابْنُ حَجَرٍ فِي التُّحْفَةِ أَنَّ ذَلِكَ بِدْعَةٌ لِأَنَّهُ حَدَثَ بَعْدَ الصَّدْرِ الْأَوَّلِ قِيلَ لَكِنَّهَا حَسَنَةٌ لِحَثِّ الْآيَةِ عَلَى مَا يُنْدَبُ لِكُلِّ أَحَدٍ مِنْ إكْثَارِ الصَّلَاةِ وَالسَّلَامِ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَا سِيَّمَا فِي هَذَا الْيَوْمِ وَكَحَثِّ الْخَبَرِ عَلَى تَأَكُّدِ الْإِنْصَاتِ الْمُفَوِّتِ تَرْكُهُ لِفَضْلِ الْجُمُعَةِ بَلْ وَالْمُوقِعُ فِي الْإِثْمِ عِنْدَ الْأَكْثَرِينَ مِنْ الْعُلَمَاءِ

وَأَقُولُ: يُسْتَدَلُّ لِذَلِكَ أَيْضًا «بِأَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَمَرَ مَنْ يَسْتَنْصِتُ لَهُ النَّاسُ عِنْدَ إرَادَتِهِ خُطْبَةَ مِنًى فِي حَجَّةِ الْوَدَاعِ» فَقِيَاسُهُ أَنَّهُ يُنْدَبُ لِلْخَطِيبِ أَمْرُ غَيْرِهِ بِالِاسْتِنْصَاتِ وَهَذَا هُوَ شَأْنُ الْمُرَقِّي فَلَمْ يَدْخُلْ ذِكْرُهُ لِلْخَبَرِ فِي حَيِّزِ الْبِدْعَةِ أَصْلًا اهـ وَذَكَرَ نَحْوَهُ الْخَيْرُ الرَّمْلِيُّ عَنْ الرَّمْلِيِّ الشَّافِعِيِّ وَأَقَرَّهُ عَلَيْهِ وَقَالَ: إنَّهُ لَا يَنْبَغِي الْقَوْلُ بِحُرْمَةِ قِرَاءَةِ الْحَدِيثِ عَلَى الْوَجْهِ الْمُتَعَارَفِ لِتَوَافُرِ الْأُمَّةِ وَتَظَاهُرِهِمْ عَلَيْهِ اهـ وَنَقَلَ ح نَحْوَهُ عَنْ الْعَلَّامَةِ الشَّيْخِ مُحَمَّدِ البرهمتوشي الْحَنَفِيِّ

أَقُولُ: كَوْنُ ذَلِكَ مُتَعَارَفًا لَا يَقْتَضِي جَوَازَهُ عِنْدَ الْإِمَامِ الْقَائِلِ بِحُرْمَةِ الْكَلَامِ وَلَوْ أَمْرًا بِمَعْرُوفٍ أَوْ رَدَّ سَلَامٍ اسْتِدْلَالًا بِمَا مَرَّ، وَلَا عِبْرَةَ بِالْعُرْفِ الْحَادِثِ إذَا خَالَفَ النَّصَّ لِأَنَّ التَّعَارُفَ إنَّمَا يَصْلُحُ دَلِيلًا عَلَى الْحِلِّ إذَا كَانَ عَامًّا مِنْ عَهْدِ الصَّحَابَةِ وَالْمُجْتَهِدِينَ كَمَا صَرَّحُوا بِهِ وَقِيَاسُ خُطْبَةِ الْجُمُعَةِ عَلَى خُطْبَةِ مِنًى قِيَاسٌ مَعَ الْفَارِقِ فَإِنَّ النَّاسَ فِي يَوْمِ الْجُمُعَةِ قَاعِدُونَ فِي الْمَسْجِدِ يَنْتَظِرُونَ خُرُوجَ الْخَطِيبِ مُتَهَيِّئُونَ لِسَمَاعِهِ بِخِلَافِ خُطْبَةِ مِنًى فَلْيُتَأَمَّلْ وَالظَّاهِرُ أَنَّ مِثْلَ ذَلِكَ يُقَالُ أَيْضًا فِي تَلْقِينِ الْمُرَقِّي الْأَذَانَ لِلْمُؤَذِّنِ وَالظَّاهِرُ أَنَّ الْكَرَاهَةَ عَلَى الْمُؤَذِّنِ دُونَ الْمُرَقِّي لِأَنَّ سُنَّةَ الْأَذَانِ الَّذِي بَيْنَ يَدَيْ الْخَطِيبِ تَحْصُلُ بِأَذَانِ الْمُرَقِّي فَيَكُونُ الْمُؤَذِّنُ مُجِيبًا لِأَذَانِ الْمُرَقِّي وَإِجَابَةُ الْأَذَانِ حِينَئِذٍ مَكْرُوهَةٌ؛ إلَّا أَنْ يُقَالَ: إنَّ أَذَانَ الْأَوَّلِ إذَا لَمْ يَكُنْ جَهْرًا يَسْمَعُهُ الْقَوْمُ يَكُونُ مُخَالِفًا لِلسُّنَّةِ فَيَكُونُ الْمُعْتَبَرُ هُوَ الثَّانِي فَتَأَمَّلْ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٦٠/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment