Friday, 16 January 2026

ഒരാൾക്ക് കുറച്ച് സ്ഥലവും വീടും ഉണ്ട് ആ വ്യക്തിക്ക് ഭാര്യയും ഉണ്ട് പക്ഷേ മക്കളില്ല. ഇദ്ദേഹത്തിൻറെ വീടും സ്ഥലത്തിൻറെ മൂന്നിലൊന്നും അദ്ദേഹത്തിൻറെ കാലശേഷം ഭാര്യക്കും മൂന്നിലൊന്ന് സ്ഥലം കടം വീട്ടാനും ബാക്കി മൂന്നിൽ ഒന്ന് തൻറെ സഹോദരി സഹോദരന്മാർക്ക് കൊടുക്കുവാനും വസ്സിയ്യത്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഭാര്യക്ക് കൊടുക്കുന്ന സ്ഥലവും വീടും ഭാര്യയുടെ കാലശേഷം ഏതെങ്കിലും കോളേജിനോ മറ്റോ കൊടുക്കണം എന്നുകൂടി വസിയത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമോ? അങ്ങനെ ചെയ്തില്ല എങ്കിൽ അത് അനർഹരിലേക്ക് പോകാൻ സാധ്യതയുണ്ട്


ചോദ്യത്തിൽ പറയപ്പെടുന്ന വസ്വിയ്യത് ഷറഇൽ പരിഗണനീയമല്ല.

കാരണങ്ങൾ

  • അനന്തരവകാശികളുടെ മേൽ വസിയത്ത് സാധുവാകുന്നതല്ല. ചോദ്യത്തിലെ ഭാര്യയും സഹോദരങ്ങളും  മയ്യിത്തിന്റെ അവകാശികളാണ്.
  • മരണ ശേഷം വസിയ്യത്ത് സമ്പത്തിന്റെ മൂന്നിലൊന്നിൽ മാത്രമാണ് പരിഗണിക്കപെടുന്നത്. അതിൽ കൂടുതൽ വസിയ്യത്ത് ചെയ്താലും അവകാശികളുടെ സമ്മതവും തൃപ്തിയും ഇല്ലാതെ  കൂടുതലിൽ വസ്വിയ്യത് നടപ്പാവില്ല.
  • കടം വീട്ടാൻ വസ്വിയ്യത് ആവശ്യമില്ല. മറിച്ച് മുഴുവൻ കടവും വീട്ടിയതിനുശേഷം ബാക്കിവരുന്ന സമ്പത്ത് മാത്രമാണ് അവകാശികൾക്കിടയിൽ വീതിക്കുന്നത്.

അല്ലാഹുവിനെ ﷻ ഭയന്ന് ആഖിറം മുന്നിൽകണ്ട് ജീവിക്കുന്നവർ ഒരിക്കലും അന്യായമായി ഒരാളുടെയും സമ്പത്ത് തട്ടിപ്പറിക്കില്ല. ആ നിലക്ക് ഇവിടെ പറയപ്പെട്ട അവകാശികൾക്കെല്ലാം അവർക്ക് അർഹതപ്പെട്ട വീതം തീർച്ചയായും ലഭിക്കുക തന്നെ ചെയ്യും. ഇനി ദീൻ ഇല്ലാത്തവരാണ് എങ്കിൽ വിൽപത്രം എഴുതി വെക്കുക. ഷറഇൽ അതിന് പ്രസക്തിയില്ലെങ്കിലും ഇന്നത്തെ കോടതികളിൽ അതിന് കാര്യമായ പരിഗണന ലഭിക്കുന്നതാണ്.

تَصِحُّ الْوَصِيَّةُ لِأَجْنَبِيٍّ مِنْ غَيْرِ إجَازَةِ الْوَرَثَةِ، كَذَا فِي التَّبْيِينِ وَلَا تَجُوزُ بِمَا زَادَ عَلَى الثُّلُثِ إلَّا أَنْ يُجِيزَهُ الْوَرَثَةُ بَعْدَ مَوْتِهِ وَهُمْ كِبَارٌ وَلَا مُعْتَبَرَ بِإِجَازَتِهِمْ فِي حَالِ حَيَاتِهِ، كَذَا فِي الْهِدَايَةِ.....وَلَا تَجُوزُ الْوَصِيَّةُ لِلْوَارِثِ عِنْدَنَا إلَّا أَنْ يُجِيزَهَا الْوَرَثَةُ

[مجموعة من المؤلفين، الفتاوى الهندية، ٩٠/٦]

ثُمَّ) تُقَدَّمُ (دُيُونُهُ الَّتِي لَهَا مُطَالِبٌ مِنْ جِهَةِ الْعِبَادِ) ...

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٦٠/٦]

قال علماؤنا رحمهم الله: تتعلق بتركة الميت حقوق أربعة مرتبتة: الأول: يبدأ بتكفينه وتجهيزه من غيره تبذير ولاتقتير، ثم تقضى ديونه من جميع ما بقي من ماله، ثم تنفذ وصاياه من ثلث مابقي بعد الدين، ثم يقسم الباقي بين ورثته بالكتاب والسنة وإجماع الأمة. (السراجي في الميراث، ص:5، 6)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment