അതെ, ഹദീസിൽ വന്നിട്ടുള്ള ദുആയാണ്.
അനസ് (റ) രിവായത് ചെയ്യുന്നു. റജബ് മാസം ആരംഭിക്കുമ്പോൾ നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു
اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ
അർത്ഥം: അല്ലാഹുവേ ഞങ്ങൾക്ക് റജബ് മാസത്തിലും ഷഅ്ബാൻ മാസത്തിലും അനുഗ്രഹം (ബറകത്ത്) നല്കേണമേ ഞങ്ങളെ റമദാൻ വരെ എത്തിക്കേണമേ.
- മുസ്നദ് അൽ-ബസ്സാർ 13/117
- സവായിദുൽ മുസ്നദ് 4/180
- അൽ മുഅ്ജമുൽ ഔസത് 4/18)
- ഷുഅബുൽ ഈമാൻ 5/348
- ഫളായിലുൽ ഔഖാത്ത് 98
- ഹില്യതുൽ ഔലിയാഅ് 6/269)
ഈ ഹദീസിനെക്കുറിച്ച് ചില മുഹദ്ദിസുകൾ വിമർശനം നടത്തിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ ഹദീസിന്റെ സനദിൽ ഉള്ള സായിദ ബിൻ അബീ റഖാദ് എന്ന റാവിയെയും, അദ്ദേഹത്തിന്റെ ശൈഖായ സിയാദ് ബിൻ അബ്ദുല്ലാഹ് അന്നമീരി എന്നയാളെയും ളഈഫ് (ദുർബലർ) എന്ന് കണക്കാക്കിയിട്ടുണ്ട്. (മജ്മഉസ്സവായിദ് ഹൈസമി 2/375)
എന്നാൽ അല്ലാമ മുനാവി (റ) ഫൈളുൽ ഖദീറിൽ പറയുന്നത് ഇപ്രകാരമാണ്:
നബി ﷺ യിൽ നിന്ന് റജബ് മാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഉറപ്പായിട്ടുള്ള ഏക കാര്യം റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ചെയ്തിരുന്നു.
اَللّٰهُمَّ بَارِكْ لَنَا فِيْ رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ
ഇതൊഴികെ റജബ് മാസത്തിന്റെ പ്രത്യേക ശ്രേഷ്ഠതയെക്കുറിച്ച് മറ്റൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.(ഫൈളുൽ ഖദീർ 4/18)
ഇബ്നു ഹജർ ഹൈതമി (റ) റജബ് ആരംഭിക്കുമ്പോൾ ഈ ദുആ ഓതൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഇത്തിഹാഫു അഹ്ലിൽ ഇസ്ലാം 109)
ഇബ്നു റജബ് ഹൻബലി (റ) അതിനെ മുസ്തഹബ് എന്ന് പറഞ്ഞിരിക്കുന്നു. (ലത്വാഇഫുൽ മആരിഫ് 234)
ഈ രിവായത് മുഹദ്ദിസുകൾ ളഈഫായി കണക്കാക്കിയിട്ടുണ്ടെങ്കിലും ഫദാഇൽ അമാൽ (സദ്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ) സംബന്ധിച്ച വിഷയങ്ങളിൽ ഇത്തരത്തിലുള്ള ളഈഫ് ഹദീസുകളിൽ അമൽ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദുആയുടെ വാചകങ്ങളും അർത്ഥവും ഷറഈ തേട്ടമാണ് അതുപോലെ മുൻഗാമികൾ ഇതനുസരിച്ച് അമൽ ചെയ്തിട്ടുമുണ്ട്. അതിനാൽ ഈ ദുആ ചെയ്യുന്നതിൽ ഏതെങ്കിലും കുറ്റമോ കുഴപ്പമൊ ഇല്ല. (തദ്ഖിറതുൽ മൗളൂആത്ത് അൽ ഫത്നി 117)
وعن أنس أن النبي صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان وكان إذا كان ليلة الجمعة قال هذه ليلة غراء ويوم أزهر رواه البزار وفيه زائدة بن أبي الرقاد قال البخاري منكر الحديث وجهله جماعة
(مجمع الزوائد للهيثمي 2/375)
عن أنس قال كان النبي صلى الله عليه وسلم إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان رواه البزار والطبراني في الأوسط وفيه زائدة بن أبي الرقاد وفيه كلام وقد وثق
(مجمع الزوائد للهيثمي 3/340)
قال أبو بكر البزار في مسنده حدثنا أحمد بن مالك القشيري أنبأنا زائدة بن أبي الرقاد عن زياد النميري عن أنس أن النبي صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان ورواه الطبراني في الأوسط وقال لا يروى عن النبي صلى الله عليه وسلم إلا بهذا الإسناد وتفرد به زائدة ورواه البيهقي في فضائل الأوقات وقال تفرد به زائدة عن زياد وهو حديث ليس بالقوي وقال البخاري منكر الحديث وقال النسائي لا أدري من هو وقال ابن حبان لا يحتج بخبره
(تبيين العجب بما ورد في فضل رجب 1/38)
تفرد به زياد النميري وعنه زائدة بن أبي الرقاد قال البخاري زائدة بن أبي الرقاد عن زياد النميري منكر الحديث
(شعب الإيمان للبيهقي 5/34)
تنبيه قال في كتاب الصراط المستقيم لم يثبت عن النبي صلى الله عليه وسلم في فضل رجب إلا خبر كان إذا دخل رجب قال اللهم بارك لنا في رجب ولم يثبت غيره
(فيض القدير للمناوي 4/18)
ويسن أن يقول في رجب اللهم بارك لنا في رجب وشعبان وبلغنا رمضان
(إتحاف أهل الإسلام بخصوصيات الصيام 1/109)
وروي عن أبي إسماعيل الأنصاري أنه قال لم يصح في فضل رجب غير هذا الحديث وفي قوله نظر فإن هذا الإسناد فيه ضعف وفي هذا الحديث دليل على استحباب الدعاء بالبقاء إلى الأزمان الفاضلة لإدراك الأعمال الصالحة فيها
(لطائف المعارف 1/234)
نعم روي بإسناد ضعيف أنه صلى الله عليه وسلم كان إذا دخل رجب قال اللهم بارك لنا في رجب وشعبان وبلغنا رمضان ويجوز العمل في الفضائل بالضعيف
(تذكرة الموضوعات 1/117)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment