നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ് (റ) പറയുന്നു:
ഏഴ് കാരണങ്ങൾ കൊണ്ട് സമ്പത്തിനെക്കാൾ വിജ്ഞാനമാണ് ശ്രേഷ്ഠമായത്.
- ഇൽമ് (വിജ്ഞാനം) പ്രവാചകന്മാരുടെ അനന്തരാവകാശവും,സമ്പത്ത് ധിക്കാരികളുടെ അനന്തരാവകാശവുമാണ്.
- ഇൽമ് ചെലവഴിക്കൽ കൊണ്ട് ചുരുങ്ങുകയില്ല എന്നാൽ സമ്പത്ത് ചെലവഴിക്കൽ കൊണ്ട് ചുരുങ്ങും.
- സമ്പത്ത് ഒരുസൂക്ഷിപ്പുകാരനിലേക്ക് ആവശ്യമാകും എന്നാൽ ഇൽമ് അറിവുള്ളവനെ സംരക്ഷിക്കും.
- ഒരാൾ മരണപ്പെട്ടാൽ അവന്റെ സമ്പത്ത് ഭൂമുഖത്ത് അവശേഷിക്കും എന്നാൽ ഇൽമ് അവനോടൊപ്പം ഖബറിൽ പ്രവേശിക്കും.
- സമ്പത്ത് സത്യവിശ്വാസിക്കും, സത്യനിഷേധിക്കും ലഭിക്കും എന്നാൽ യഥാർത്ഥ ഇൽമ് സത്യവിശ്വാസിക്ക് മാത്രമേ ലഭിക്കുകയുള്ളു.
- മതപരമായ കാര്യങ്ങളിൽ മുഴുവൻ ജനങ്ങളും ഇൽമുള്ളവനിലേക്ക് ആവശ്യക്കാരാകും എന്നാൽ എല്ലാ ജനങ്ങളും സമ്പത്തുള്ളവനിലേക്ക് ആവശ്യക്കാരാവുകയില്ല.
- ഇൽമ് ഒരാളെ പരലോകത്ത് സ്വിറാത്വ് മുറിച്ചുകടക്കുന്നതിന്ശക്തിപ്പെടുത്തും എന്നാൽ അന്യായമായ സമ്പത്ത് സ്വിറാത്വ് മുറിച്ചുകടക്കുന്നതിൽ നിന്നും അവനെ തടയും.
قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ: الْعِلْمُ أَفْضَلُ مِنَ الْمَالِ بِسَبْعَةِ أَوْجُهٍ: أَوَّلُهَا: الْعِلْمُ مِيرَاثُ الْأَنْبِيَاءِ، وَالْمَالُ مِيرَاثُ الْفَرَاعِنَةِ. الثَّانِي: الْعِلْمُ لَا يَنْقُصُ بِالنَّفَقَةِ وَالْمَالُ يَنْقُصُ، وَالثَّالِثُ: يَحْتَاجُ الْمَالُ إِلَى الْحَافِظِ وَالْعِلْمُ يَحْفَظُ صَاحِبَهُ. وَالرَّابِعُ: إِذَا مَاتَ الرَّجُلُ يَبْقَى مَالُهُ وَالْعِلْمُ يَدْخُلُ مَعَ صَاحِبِهِ قَبْرَهُ. وَالْخَامِسُ: الْمَالُ يَحْصُلُ لِلْمُؤْمِنِ وَالْكَافِرِ وَالْعِلْمُ لَا يَحْصُلُ إِلَّا لِلْمُؤْمِنِ، وَالسَّادِسُ: جَمِيعُ النَّاسِ يَحْتَاجُونَ إِلَى صَاحِبِ الْعِلْمِ فِي أَمْرِ دِينِهِمْ وَلَا يَحْتَاجُونَ إِلَى صَاحِبِ الْمَالِ. السَّابِعُ: الْعِلْمُ يُقَوِّي الرَّجُلَ عَلَى الْمُرُورِ عَلَى الصِّرَاطِ وَالْمَالُ يَمْنَعُهُ
(تفسير الرازي)
No comments:
Post a Comment