രണ്ട് സൂജൂദുകളും ഫർളാണ്. നിസ്കാരത്തിൽ ഒരു സുജൂദ് മാത്രം ചെയ്ത് രണ്ടാം സുജൂദ് മറന്നുപോയാൽ എപ്പോഴാണോ ഓർമ്മ വരുന്നത് അതേ സമയത്ത് തന്നെ വിട്ടുപോയ സുജൂദ് ചെയ്യണം. താമസം വരുത്തരുത്. റുകൂഇലാഇരിക്കെ ഓർമ്മ വന്നാൽ കൂടി ഉടൻ തന്നെ വിട്ടുപോയ സുജൂദ് ചെയ്യണം തുടർന്ന് വീണ്ടും റുകൂ നിർവഹിക്കൽ മുസ്തഹബ്ബാണ്.
സുജൂദ് അതിന്റെ യഥാർത്ഥ സ്ഥാനത്തുനിന്ന് വൈകിപ്പിച്ചതിനാൽ അവസാനം സഹ്വിന്റെ സുജൂദ് നിർബന്ധമാകുന്നതാണ്. നമസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല.
നഷ്ടപ്പെട്ട സുജൂദ് പൂർത്തിയാക്കാതെ സലാം വീട്ടുകയും നിസ്‌കാരത്തിന് വിരുദ്ധമായ ഏതെങ്കിലും പ്രവൃത്തി ഉദാ: സംസാരിക്കൽ, ഖിബ്ല തൊട്ട് തിരിയുക ചെയ്യുന്നതിന് മുമ്പ് ഓർമ്മ വരികയും ചെയ്താൽ വിട്ട സുജൂദ് പൂർത്തിയാക്കി അതഹിയ്യാത് ഓതി സഹ്വിന്റെ സുജൂദ് ചെയ്താൽ നിസ്കാരം ശരിയാവുന്നതാണ്. അല്ലായെങ്കിൽ ആ നമസ്‌കാരം മടക്കി നിസ്കരിക്കൽ നിർബന്ധമാകുന്നതാണ്.
لَوْ تَرَكَ سَجْدَةً مِنْ رَكْعَةٍ ثُمَّ تَذَكَّرَهَا فِيمَا بَعْدَهَا مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ فَإِنَّهُ يَقْضِيهَا وَلَا يَقْضِي مَا فَعَلَهُ قَبْلَ قَضَائِهَا مِمَّا هُوَ بَعْدَ رَكْعَتِهَا مِنْ قِيَامٍ أَوْ رُكُوعٍ أَوْ سُجُودٍ، بَلْ يَلْزَمُهُ سُجُودُ السَّهْوِ فَقَطْ، لَكِنْ اُخْتُلِفَ فِي لُزُومِ قَضَاءِ مَا تَذَكَّرَهَا فَقَضَاهَا فِيهِ، كَمَا لَوْ تَذَكَّرَ وَهُوَ رَاكِعٌ أَوْ سَاجِدٌ أَنَّهُ لَمْ يَسْجُدْ فِي الرَّكْعَةِ الَّتِي قَبْلَهَا فَإِنَّهُ يَسْجُدُهَا، وَهَلْ يُعِيدُ الرُّكُوعَ أَوْ السُّجُودَ الْمُتَذَكَّرَ فِيهِ، فَفِي الْهِدَايَةِ أَنَّهُ لَا تَجِبُ إعَادَتُهُ بَلْ تُسْتَحَبُّ مُعَلَّلًا بِأَنَّ التَّرْتِيبَ لَيْسَ بِفَرْضٍ بَيْنَ مَا يَتَكَرَّرُ مِنْ الْأَفْعَالِ ...... وَالْمُعْتَمَدُ مَا فِي الْهِدَايَةِ، فَقَدْ جَزَمَ بِهِ فِي الْكَنْزِ وَغَيْرِهِ فِي آخِرِ بَابِ الِاسْتِخْلَافِ وَصَرَّحَ فِي الْبَحْرِ بِضَعْفِ مَا فِي الْخَانِيَّةِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/462]
لَوْ نَسِيَ سَجْدَةً مِنْ الْأُولَى قَضَاهَا وَلَوْ بَعْدَ السَّلَامِ قَبْلَ الْكَلَامِ لَكِنَّهُ يَتَشَهَّدُ ثُمَّ يَسْجُدُ لِلسَّهْوِ ثُمَّ يَتَشَهَّدُ لِأَنَّهُ يَبْطُلُ بِالْعَوْدِ إلَى الصُّلْبِيَّةِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/463]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment