Friday, 16 January 2026

ബാങ്ക് ആരംഭിക്കുന്നതിനു മുമ്പ് ശബ്ദത്തിൽ സ്വലാത്ത് പറയുന്ന രീതി കാണുന്നു. അതിന്റെ വിധി എന്താണ് സുന്നതാണോ


സ്വലാത്ത് ഒരു പ്രത്യേക ഇബാദത്താണ്. ധരാളം മഹത്വങ്ങൾ ഖുർആനിലും ഹദീസുകളിലും വന്നിട്ടുണ്ട്.ബാങ്ക് എന്നത് നിസ്കാര സമയത്തെ അറിയിക്കാൻ ഷരീഅത്ത് നിർദേശിച്ചിട്ടുള്ള പ്രത്യേക ഇബാദത്താണ്. അതിന്റെ വാക്കുകൾ ഹദീസിൽ തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്. ബാങ്കിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ കുറക്കലോ അനുവദനീയമല്ല.

ബാങ്കിന് മുമ്പും ശേഷവും ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നത് ശരീഅത്തിൽ തെളിയപ്പെട്ടിട്ടില്ല. ഇത് ബാങ്കിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലിന് തുല്യമാണ്. സ്വലാത്തിന്റെ മഹത്വങ്ങളെക്കുറിച്ചുള്ള എല്ലാ ഹദീസുകളും സഹാബാക്കൾക്കും താബിഈങ്ങൾക്കും തബഅതാബിഈങ്ങൾക്കും അറിയാമായിരുന്നു. എന്നിട്ടും അവരിൽ ആരും ബാങ്കിന് മുമ്പോ ശേഷമോ ഉച്ചത്തിൽ സ്വലാത്ത് സ്ഥിരമായ പതിവാക്കിയിട്ടില്ല.

ബാങ്കിന് മുമ്പും ശേഷവും ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നത് ബിദ്അത്താണ്. അത് ഉപേക്ഷിക്കൽ നിർബന്ധമാണ്. ബാങ്കിന് ശേഷം പതുക്കെ വ്യക്തിപരമായി അത് അദാനിന്റെ ഭാഗമെന്ന് കരുതാതെ സ്വലാത്ത് ചൊല്ലൽ സുന്നത്തിലൂടെ തെളിയപ്പെട്ടതാണ്. അത്രമാത്രം അമൽ ചെയ്യുന്നത് മുസ്തഹ്സൻ (പ്രശംസനീയമായ) പ്രവർത്തനമാണ്. മുസ്തഹബ്ബാണ്.

(وَسُئِلَ) هَلِ الصَّلَاةُ عَلَى النَّبِيِّ ﷺ مُسْتَحَبَّةٌ قَبْلَ الْأَذَانِ كَمَا هِيَ بَعْدَهُ، أَوْ لَا؟ .....وَهَلْ يُنْهَى عَنْهَا، وَعَنِ الصَّلَاةِ عَلَى النَّبِيِّ ﷺ قَبْلَ الْأَذَانِ، أَوْ لَا؟ (فَأَجَابَ)...... وَأَمَّا الصَّلَاةُ وَالسَّلَامُ عَلَى النَّبِيِّ ﷺ بَعْدَ الْأَذَانِ وَالْإِقَامَةِ فَإِنَّهُمَا مَنْدُوبَانِ، كَمَا صَرَّحَ بِهِ أَصْحَابُنَا. وَمِمَّا جَاءَ بِذَلِكَ خَبَرُ مُسْلِمٍ، وَالْأَرْبَعَةِ إِلَّا ابْنَ مَاجَهَ، أَنَّهُ ﷺ قَالَ: «إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ، ثُمَّ صَلُّوا عَلَيَّ؛ فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللَّهَ تَعَالَى لِيَ الْوَسِيلَةَ؛ فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ تَعَالَى، وَأَرْجُو أَنْ أَكُونَ هُوَ أَنَا، فَمَنْ سَأَلَ اللَّهَ لِيَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ…....» فَمَنْ أَتَى بِوَاحِدٍ مِنْهُمَا فِي ذَلِكَ مُعْتَقِدًا سُنِّيَّتَهُ فِي ذَلِكَ الْمَحَلِّ الْمَخْصُوصِ نُهِيَ عَنْهُ وَمُنِعَ مِنْهُ؛ لِأَنَّهُ تَشْرِيعٌ بِغَيْرِ دَلِيلٍ، وَمَنْ شَرَعَ بِلَا دَلِيلٍ يُزْجَرُ عَنْ ذَلِكَ وَيُنْهَى عَنْهُ. (فَائِدَةٌ): قَدْ أَحْدَثَ الْمُؤَذِّنُونَ الصَّلَاةَ وَالسَّلَامَ عَلَى رَسُولِ اللَّهِ ﷺ عَقِيبَ الْأَذَانِ لِلْفَرَائِضِ الْخَمْسِ؛ إِلَّا الصُّبْحَ وَالْجُمُعَةَ فَإِنَّهُمْ يُقَدِّمُونَ ذَلِكَ فِيهِمَا عَلَى الْأَذَانِ، وَإِلَّا الْمَغْرِبَ فَإِنَّهُمْ لَا يَفْعَلُونَهُ غَالِبًا لِضِيقِ وَقْتِهَا.وَلَقَدِ اسْتُفْتِيَ مَشَايِخُنَا وَغَيْرُهُمْ فِي الصَّلَاةِ وَالسَّلَامِ عَلَيْهِ ﷺ بَعْدَ الْأَذَانِ عَلَى الْكَيْفِيَّةِ الَّتِي يَفْعَلُهَا الْمُؤَذِّنُونَ، فَأَفْتَوْا بِأَنَّ الْأَصْلَ سُنَّةٌ، وَالْكَيْفِيَّةَ بِدْعَةٌ

[الفتاوى الفقهية الكبرى، ابن حجر الهيتمي كتابُ الصَّلَاةِ، بابُ الأَذَانِ، 1- 129,130,131]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment