Monday, 5 January 2026

ഒരാൾ ഭാര്യയെ ഒരു തലാഖ് പറഞ്ഞു. നാല് മാസം കഴിഞ്ഞ് വീണ്ടും അടുത്ത തലാഖ് പറഞ്ഞു. ഭാര്യ ആദ്യ തലാഖിന്റെ ഇദ്ധ പൂർത്തിയാക്കിരുന്നു. എന്നാൽ ആ സമയത്ത് ഭർത്താവ് അവളെ മടക്കി എടുത്തില്ല


1. നാല് മാസത്തിനു ശേഷം അവളെ തിരിച്ചു വിളിക്കാൻ ഭർത്താവിന് എന്തെങ്കിലും സാധ്യത ഉണ്ടോ

2.നാല് മാസത്തിനു ശേഷം അയാൾ വീണ്ടും തലാഖ് ചൊല്ലിയാൽ അത് പരിഗണിക്കപ്പെടുന്നതാണോ 


1.ചോദ്യത്തിൽ പറയപ്പെട്ടത് യാഥാർത്ഥ്യമാണെങ്കിൽ റജഇയ്യായ ഒരു തലാഖ് സ്വരീഹായി  ഭർത്താവ് പറഞ്ഞു. ഇദ്ധയുടെ ഇടയിൽ മടക്കി വിളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ അവളുടെ ഇദ്ധ (മൂന്ന് ഹൈള്) പൂർത്തിയാകുന്നത്തോടെ തലാഖ് ബാഇനാകുന്നതും അവരുടെ വിവാഹ ബന്ധം അവസാനിക്കുന്നതാണ്. പിന്നെ അവർ ഇരുവരും അന്യ സ്ത്രീ പുരുഷന്മാരാണ്. 

ഇനി അവർക്ക് ഒരുമിക്കണമെങ്കിൽ പുതിയ മഹ്റിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ തജ്‌ദീദ് നികാഹ് ചെയ്ത് വിവാഹം പുതുക്കണം. ഇനി ഭർത്താവിന് രണ്ട് തലാഖ് കൂടിയെ അവശേഷിക്കുന്നുള്ളൂ. ഏതെങ്കിലും സാഹചര്യത്തിൽ ആ രണ്ടെണ്ണം പറഞ്ഞാൽ  ഭർത്താവിന് അവൾ ഹലാല ആകാതെ ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല.

2.ഭർത്താവ് മടക്കി എടുക്കാതെ ഇദ്ധ പൂർത്തിയാകുന്നത്തോടെ അവർ ഇരുവരും അന്യ സ്ത്രീ പുരുഷന്മാരാണ്. അവർക്കിടയിൽ തലാഖിനു പ്രസക്തി ഇല്ലല്ലോ. നികാഹ് നിലനിൽക്കുന്ന ഭാര്യയോടാണ് തലാഖ് സാധുവാകുക.

إذَا كَانَ الطَّلَاقُ بَائِنًا دُونَ الثَّلَاثِ فَلَهُ أَنْ يَتَزَوَّجَهَا فِي الْعِدَّةِ

[مجموعة من المؤلفين ,الفتاوى الهندية ,1/472]

فَإِنْ طَلَّقَهَا وَلَمْ يُرَاجِعْهَا بَلْ تَرَكَهَا حَتَّى انْقَضَتْ عِدَّتُهَا بَانَتْ، وَهَذَا عِنْدَنَا، وَعِنْدَ الشَّافِعِيِّ

[الكاساني ,بدائع الصنائع في ترتيب الشرائع ,3/180]

 (هِيَ اسْتِدَامَةُ الْمِلْكِ الْقَائِمِ) بِلَا عِوَضٍ مَا دَامَتْ (فِي الْعِدَّةِ).... (بِنَحْوِ) مُتَعَلِّقٌ بِاسْتِدَامَةُ (رَجَعْتُكِ) وَرَدَدْتُكِ وَمَسَكْتُكِ بِلَا نِيَّةٍ لِأَنَّهُ صَرِيحٌ (وَ) بِالْفِعْلِ مَعَ الْكَرَاهَةِ....قَوْلُهُ: مَعَ الْكَرَاهَةِ) الظَّاهِرُ أَنَّهَا تَنْزِيهٌ كَمَا يُشِيرُ إلَيْهِ كَلَامُ الْبَحْرِ فِي شَرْحِ قَوْلِهِ وَالطَّلَاقُ الرَّجْعِيُّ لَا يُحَرِّمُ الْوَطْءَ رَمْلِيٌّ، وَيُؤَيِّدُهُ قَوْلُهُ فِي الْفَتْحِ - عِنْدَ الْكَلَامِ عَلَى قَوْلِ الشَّافِعِيِّ بِحُرْمَةِ الْوَطْءِ -: إنَّهُ عِنْدَنَا يَحِلُّ لِقِيَامِ مِلْكِ النِّكَاحِ مِنْ كُلِّ وَجْهٍ، وَإِنَّمَا يَزُولُ عِنْدَ انْقِضَاءِ الْعِدَّةِ فَيَكُونُ الْحِلُّ قَائِمًا قَبْلَ انْقِضَائِهَا. 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٨/٣]

وَيَنْكِحُ مُبَانَتَهُ بِمَا دُونَ الثَّلَاثِ فِي الْعِدَّةِ وَبَعْدَهَا بِالْإِجْمَاعِ) وَمُنِعَ غَيْرُهُ فِيهَا لِاشْتِبَاهِ النَّسَبِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٩/٣]

وَتَنْقَطِعُ الرَّجْعَةُ إنْ حُكِمَ بِخُرُوجِهَا مِنْ الْحَيْضَةِ الثَّالِثَةِ إنْ كَانَتْ حُرَّةً

[مجموعة من المؤلفين، الفتاوى الهندية، ٤٧١/١]

وان كان الطلاق ثلاثا في الحرة أو ثنتين في الأمة لم تحل له حتى تنكح زوجاغيره نكاحا صحيحا ويدخل بها ثم يطلقها أو يموت عنها ، فالاصل فيه قوله تعالى فإن طلقها فلا تحل له من بعد حتى تنكح زوجا غيره والمراد الطلقة الثلاثة ( الهداية ٢٩/٢)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment