ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന പലിശയിൽ നിന്ന് വ്യക്തിപരമായോ പൊതുവായോ ഒരുതരത്തിലുള്ള പ്രയോജവും എടുക്കൽ അനുവദനീയമല്ല. ആ പലിശ പൈസ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകലാണ് അടിസ്ഥാന നിയമം അഥവാ ഏത് സ്ഥലത്തിൽ നിന്നാണ് ആ പണം വന്നതോ അവിടേക്കു തന്നെ അത് മടക്കി നൽകണം. അത് സാധ്യമല്ലെങ്കിൽ പ്രതിഫലം പ്രതീക്ഷിക്കാതെയായി സാധുക്കൾക്കും നിർധനർക്കും ഈ തുക സദഖ ചെയ്യണം.
പലിശ പണം കൊണ്ട് പലിശ അടയ്ക്കൽ രണ്ടു രൂപത്തിൽ സാധുവായിരിക്കും.
- ഏതൊരു ബാങ്കിൽ നിന്നാണോ പലിശ ലഭിക്കുന്നത് അതേ ബാങ്കിൽ തന്നെയാണ് പലിശ അടക്കേണ്ടിവരുന്നതെങ്കിൽ അത്തരം ഘട്ടത്തിൽ പലിശ പൈസ ഉപയോഗിച്ച് പലിശ അടക്കാവുന്നതാണ്. ഉദാ: SBI യിൽ നിന്ന് കിട്ടിയ പലിശ SBI യിൽ തന്നെ പലിശയായി നൽകുന്നു. ഇവിടെ പലിശ തുകയുടെ യഥാർത്ഥ ഉടമയ്ക്കു തന്നെ തിരികെ നൽകുന്നു എന്ന അടിസ്ഥാനത്തിലാണ് അനുവദനീയമാകുന്നത്. ഈ രീതിയിൽ സമ്പന്നർക്കും സാധുക്കൾക്കും ഒരേ പോലെ പലിശ അടക്കാവുന്നതാണ്.
- പലിശ അടയ്ക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാത്ത സക്കാത്തിന്റെ അവകാശികളായ സാധുക്കൾക്ക് പലിശയുടെ പണം സ്വീകരിച്ച് പലിശ അടക്കാവുന്നതാണ്. ഇവിടെ മറ്റേതെങ്കിലും രീതിയിൽ പലിശ അടയ്ക്കാൻ സാമ്പത്തികം ഉള്ളവരാണെങ്കിൽ പറയപ്പെട്ട രീതിയിൽ പലിശ അടയ്ക്കൽ അനുവദനീയമല്ല.
[وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ،
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]
يَجِبُ عَلَيْهِ أَنْ يَرُدَّهُ إِنْ وُجِدَ الْمَالِكُ، وَإِلَّا فَفِي جَمِيعِ الصُّوَرِ يَجِبُ عَلَيْهِ أَنْ يَتَصَدَّقَ بِمِثْلِ مِلْكِ الأَمْوَالِ عَلَى الْفُقَرَاءِ
بذل المجهود — ١/٣٥٩
وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ أَوْلَى بِهِمْ وَيَرُدُّونَهَا عَلَى أَرْبَابِهَا إنْ عَرَفُوهُمْ، وَإِلَّا تَصَدَّقُوا بِهَا لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ عَلَى صَاحِبِهِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٨٥/٦]
وَيَجِبُ عَلَيْهِ تَفْرِيغُ ذِمَّتِهِ بِرَدِّهِ إلَى أَرْبَابِهِ إنْ عُلِمُوا وَإِلَّا إلَى الْفُقَرَاءِ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢١/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment