തടയപ്പെടാത്ത എല്ലാ സാഹചര്യങ്ങളിലും നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലൽ മുസ്തഹബ്ബാണ്. ഫുഖഹാക്കൾ പ്രത്യേകം സുന്നത്/മുസ്തഹബ്ബ് പരാമർശിച്ച സന്ദർഭങ്ങൾ.
- വെള്ളിയാഴ്ച രാവും പകലും
- ശനി, ഞായർ, വ്യാഴം ദിവസങ്ങളിൽ
- പ്രഭാത സമയം
- വൈകുന്നേര സമയം
- മസ്ജിദിൽ പ്രവേശിക്കുമ്പോൾ
- മസ്ജിദിൽ നിന്ന് പുറത്തുപോകുമ്പോൾ
- നബി ﷺ യുടെ പരിശുദ്ധ റൗള സന്ദർശിക്കുമ്പോൾ
- സഫാ മർവക് ഇടയിൽ സഈ ചെയ്യുമ്പോൾ
- ജുമുഅ ഖുത്ബയിൽ
- മറ്റു ഖുത്ബകളിൽ
- ബാങ്ക് കേട്ട് മറുപടി പറഞ്ഞതിന് ശേഷം
- ഇഖാമത്ത് സമയത്ത്
- ദുആ ആരംഭിക്കുമ്പോൾ
- ദുആയുടെ മധ്യത്തിൽ
- ദുആ അവസാനിപ്പിക്കുമ്പോൾ
- ഖുനൂത്തിന് ശേഷം
- തൽബിയ പൂർത്തിയായ ശേഷം
- ആളുകൾ ഒരുമിച്ചു കൂടുമ്പോൾ
- ആളുകൾ വേർപിരിയുമ്പോൾ
- വുദൂ ചെയ്യുമ്പോൾ
- ചെവി മൂളുമ്പോൾ
- ഏതെങ്കിലും കാര്യം മറന്നുപോയാൽ
- വഅ്‌ളു നടത്തുമ്പോൾ
- വിജ്ഞാനം പ്രചരിപ്പിക്കുമ്പോൾ
- ഹദീസ് വായന ആരംഭിക്കുമ്പോൾ
- ഹദീസ് വായന അവസാനിപ്പിക്കുമ്പോൾ
- ചോദ്യം എഴുതുമ്പോൾ
- ഫത്‌വ എഴുതുമ്പോൾ
- കത്തുകളിൽ
- പ്രധാന കാര്യങ്ങൾക്ക് മുമ്പ്
- നബി ﷺ യുടെ പേര് പറയുമ്പോൾ
- നബി ﷺ യുടെ പേര് കേൾക്കുമ്പോൾ
- നബി ﷺ യുടെ പേര് എഴുതുമ്പോൾ
- ഗ്രന്ഥ രചനയിൽ
- പഠിക്കുമ്പോൾ
- പഠിപ്പിക്കുമ്പോൾ
- നികാഹ് ചെയ്യിപ്പിക്കുന്നയാൾ
- നികാഹ് ചെയ്യുന്ന വ്യക്തി
- നികാഹിൽ വലിയ്യ്
നബി ﷺ യുടെ മേൽ സ്വലാത്ത് മക്റൂഹായ സാഹചര്യങ്ങൾ
- സംയോഗത്തിനിടയിൽ
- മലമൂത്ര വിസർജനത്തിനിടയിൽ
- വില്‍പ്പന നടത്തുമ്പോൾ
- വസ്തുവിന്റെ പരസ്യം ചെയ്യുമ്പോൾ
- അത്യാഹിതം സംഭവിക്കുമ്പോൾ
- അത്ഭുതപ്പെടുമ്പോൾ
- മൃഗത്തെ അറുക്കുമ്പോൾ
അനുവദനീയമല്ലാത്ത സാഹചര്യം
ജുമാ ഖുതുബക്കിടയിൽ (ഖത്തീബ് ഒഴികെ) നബി ﷺ തങ്ങളുടെ പേര് കെട്ടിട്ടിട്ടോ അല്ലാതെയോ നാവ് ചലിപ്പിച്ച് സലാത്ത് ചൊല്ലൽ അനുവദനീയമല്ല. നിസ്കാരത്തിലും നബി ﷺ തങ്ങളുടെ പേര് കേട്ടാൽ മറുപടിയായി സലാത്ത് പറയാൻ പാടില്ല നിസ്കാരം ബാത്തിലാകും. റദ്ദുല്‍ മുഹ്താര്‍ (1/518)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment