Monday 6 May 2019

ആവശ്യമില്ലാത്തവരും അത്താഴം കഴിക്കണോ



അത്താഴമൊന്നും കഴിക്കാതെ ഒരാൾക്കു നോമ്പനുഷ്ടിക്കാൻ പ്രയാസമില്ലെങ്കിൽ അങ്ങനെ ചെയ്തു കൂടേ? ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അത്താഴം പുണ്യമാണോ?


അതേ പുണ്യമാണ്‌. 'ഒരു ഇറക്ക്‌ വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കുവീൻ' എന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്‌. ഇതു നോമ്പിനു ശക്തി പകരാൻ ഉപകരിക്കുന്നതു കൊണ്ടല്ലെന്നതു വ്യക്തമാണല്ലോ. അത്താഴം പതിവില്ലാത്ത വേദക്കാർക്കു വിപരീതം ചെയ്യുക എന്ന നേട്ടവും അത്താഴം കഴിക്കലിലുണ്ട്‌. അതിനാൽ നോമ്പിന്‌ ശക്തി കിട്ടാൻ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും അത്താഴം സുന്നത്താണ്‌. തുഹ്ഫ 3-423.

(മൗലാനാ നജീബുസ്താദിന്റെ ഫത്'വാകളിൽ നിന്നും)

No comments:

Post a Comment