Sunday 5 May 2019

രിശുദ്ധ റമളാൻമാസത്തിൽ പ്രായപൂർത്തിയായ മുതഅല്ലിംകൾ സ്ത്രീകൾക്ക് ഇമാമത്ത് നില്ക്കുന്നതിന്റെ നിലയെന്ത്?



കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയടക്കമുളള പുത്തൻ പ്രസ്ഥാനക്കാർ യുവതികളടക്കമുളള സ്ത്രീകളെ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്തുകളിലേക്കും പളളികളിലേക്കും കൊണ്ടുപോകുന്നവരാണല്ലോ. വീടുകളിൽ സ്ത്രീകളുടെ ജമാഅത്ത് പുത്തൻവാദികളുടെ ആഗമനത്തിനു മുൻപേ പലയിടങ്ങളിലും നടപ്പുളളതാണ്. പുത്തൻവാദികളുടെ നിലപാടിനോടു വിരോധമുളള സുന്നികളാണ് ഇങ്ങനെ വീടുകളിൽ തറാവീഹിനും മറ്റും സ്ത്രീജമാഅത്തിനു സൗകര്യമൊരുക്കുന്നത്.  സ്ത്രീകൾക്കും തറാവീഹ് നമസ്കാരവും  അതിൽ ജമാഅത്തുമെല്ലാം പുണ്യമുളളതാണല്ലോ. സ്ത്രീകളുടെ ജമാഅത്തു വീട്ടിൽ വച്ചു നടത്തുന്നതും സ്ത്രീ അതിന് ഇമാമത്തു നിൽക്കുന്നതിനെക്കാൾ പുരുഷൻ ഇമാമത്തു നിൽക്കുന്നതുമാണ് ഏറ്റവും ശ്രേഷ്ഠവും പുണ്യവും. മഹല്ലി:1-222.

നമസ്കാരത്തിന്റെ നിയമങ്ങളും ഖിറാഅത്തിന്റെ നിയമങ്ങളുമെല്ലാം അറിയുന്ന മുതഅല്ലിമുകളാണ് അറിവില്ലാത്തവരെക്കാൾ അഭികാമ്യമായിട്ടുളളത്. ഇതു കൊണ്ടാകാം മുതഅല്ലിമുകളെ നിർത്തുന്നത്. ഇതു പൊതുവിൽ നല്ല വഴക്കമാണ്. പുത്തൻവാദികളോടുളള അനുകരണമല്ല.

(മൗലാനാ നജീബുസ്താദിന്റെ ഫത്‌'വാകളുടെ സമാഹാരമായ പ്രശ്നോത്തരം: ഭാഗം - 4)

No comments:

Post a Comment