Sunday 5 May 2019

മഹ്റമില്ലാതെ സത്രീകൾ യാത്ര ചെയ്യാമോ? അനുവദനീയമെങ്കിൽ അതിന്റെ ദൂരപരിധി എത്രയാണ്. സ്വലാത്ത് മജ്ലിസ്, ഇൽമിന്റെ മജ്ലിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ മഹ്റമില്ലാതെ പോകുന്നതിനു് വല്ല ഇളവുമുണ്ടോ?



സത്രീകൾ മഹ്റമിന്റ കൂടയല്ലാതെ തനിച്ചോ വലിയ സംഘത്തിലായോ യാത്ര ചെയ്യുന്നത് ഹറാമാണ്'.ഇതിൽ യാത്രക്ക് ദൂരപരിധിയി്ല്ല. ചെറിയ യാത്രയും ഹറാമാണ് സൗന്ദര്യമില്ലാത്ത സ്ത്രീയാണെങ്കിലും ഹറാം തന്നെ ഹജ്ജ് - ഉംറ പോലുള്ള ഫർളായ ഇബാദത്തുകൾക്ക് വിശ്വസ്തയായ മറ്റൊരു സത്രീയോടൊപ്പം യാത്ര ചെയ്യാവുന്നതാണ്. തന്റെ ശരീരത്തിനും മാനത്തിനും നാശമോ അപകടമോ സംഭവിക്കുകയില്ലെന്ന ബോധ്യമുണ്ടെങ്കിൽ നിർബന്ധമുള്ള ഇബാദത്തുകൾക്ക് തനിച്ചും യാത്ര ചെയ്യാവുന്നതാണ്.

സ്വലാത്ത് മജ്ലിസ് പോലുള്ളതിന്ന് ഇക്കാര്യത്തിൽ ഇളവൊന്നുമില്ല. അവ നിർബദ്ധമല്ലല്ലോ. സുന്നത്തായ പുണ്യ കർമ്മങ്ങളാണെങ്കിലും അതിന്ന് മറ്റു സ്ത്രീകളോടൊന്നിച്ച് പോലും പുറപ്പെടൽ നിഷിദ്ധമാണ്. തുഹ്ഫ ശർവാനി സഹിതം 4- 24,25.

(മൗലാനാ നജീബ് ഉസ്താദ് നുസ്രത്തുൽ അനാം ആഗസ്റ്റ് 2017)

No comments:

Post a Comment