Wednesday 1 May 2019

ആമീന്‍ ചൊല്ലുമ്പോള്‍ അലിഫിനെയാണോ മീമിനെയാണോ കൂടുതല്‍ നീട്ടേണ്ടത്‌?



ആമീനിലെ അലിഫില്‍ രണ്ട് ഹര്‍കതിന്റെ ഖദ്റ് മാത്രമേ നീട്ടാവൂ. കാരണം അത് മദ്ദ് അസ്‍ലിയ്യാണ്. മദ്ദ് അസ്ലിയ്യ് എന്നാല്‍ മദ്ദക്ഷരത്തിനു ശേഷം همزة യോ سكون വരാത്തതാണ്. ഇത്തരം മദ്ദുകള്‍ ഒരു അലിഫിന്റെ ഖദ്റാണ് ദീര്‍ഘിപ്പിക്കേണ്ടത്. ഒരു അലിഫിന്റേതെന്നാല്‍ രണ്ട് ഹര്‍കതിന്റ  ഖദ്‍ര്‍ ആണ്.

യാഇന്റെ അവിടെ മദ്ദ് ആരിള് ആണ്. മദ്ദ് ആരിള് എന്നാല്‍ മദ്ദക്ഷരത്തിനു ശേഷം وقف കാരണമായി സൂകൂന്‍ പുതുതായി ഉണ്ടാകുന്നിടത്ത് ചെയ്യുന്ന മദ്ദാണ്. آمين എന്നതിലെ യാഇന്റെ മദ്ദ് عارض ആണ്. കാരണം  آمين എന്നത് നൂനിന് ഫത്ഹാണ്. അവിടെ وقف ചെയ്യുമ്പോള്‍ സൂകൂന്‍ കൊണ്ടാണല്ലോ വഖ്ഫ് ചെയ്യേണ്ടത്. അത്തരം മദ്ദുകള്‍ രണ്ട് ഹര്‍കതിന്റെ ഖദ്റ്‍ നാല് ഹര്‍കതിന്റെ തോത് ആറ് ഹര്‍കതിന്റെ തോത് ഇങ്ങനെ മൂന്ന് രീതിയിലും നീട്ടാം.

ഖിറാഅതിന്റെ വേഗതക്കനുസരിച്ചാണ് ഈ മദ്ദ് ചെയ്യേണ്ടത്. ഖുര്‍ആന്‍ ഓതാന്‍ മൂന്ന് രീതികളുണ്ട്. ترتيل، حذر، تدوير എന്നിവയാണവ. ترتيل എന്നാല്‍ സാവധാനത്തില്‍ ഓതുക അതിനു تحقيق എന്നും പറയാറുണ്ട്. حذر എന്നാല്‍ വേഗത്തിലോതുക. അതിനു രണ്ടിനും മദ്ധ്യേയുള്ള ഖിറാഅതിന് تدوير എന്നും പറയും.  ഖിറാഅത് ترتيل ആണെങ്കില്‍ ആറ് ഹര്‍കതിന്റെ തോതനുസരിച്ചും تدوير ആണെങ്കിലും നാല് ഹര്‍കതിന്റെ തോതനുസരിച്ചും حذر ആണെങ്കില്‍ രണ്ട് ഹര്‍കതിന്റെ തോതനുസരിച്ചും ആണ് നീട്ടേണ്ടത്.

No comments:

Post a Comment