Monday 6 May 2019

ഗോ മാംസം നബി (സ) വിലക്കിയോ



ഗോ മാംസം ഭക്ഷിക്കരുതെന്ന് പ്രവാചകൻ മുഹമ്മദ് നബി കൽപ്പിച്ചിട്ടുണ്ടെന്ന് ഒരു രാഷ്ട്രീയക്കാരൻ പ്രസംഗിക്കുന്നതു കേൾക്കാൻ സാധിച്ചു.അങ്ങനെ എന്തെങ്കിലും ഹദീസ് ഉണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ താൽപര്യമെന്ത് ?

മാടിന്റെ പാലുകൾ മരുന്നും നയ്യുകൾ രോഗശമനവുമാണെന്നും അതിന്റെ മാംസം രോഗമായതുകൊണ്ട് തിന്നൽ സൂക്ഷിക്കണമെ'ന്നും സാരം വരുന്ന ഒരു ഹദീസ് ഇബ്നുസ്സുന്നിയും അബൂ നുഐമും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.

നബി (സ)ഇങ്ങനെ പറയാൻ കാരണം ഉഷ്ണപ്രദേശമായ മക്ക, മദീന പോലുള്ള ഹിജാസ് മണ്ണിൽ അന്തരീക്ഷത്തിലെ ഈർപ്പമില്ലായ്മയും കൂടിച്ചേരുമ്പോൾ തണുപ്പുള്ളതും നീരില്ലാത്തതുമായ ഗോ മാംസം ശരീരത്തിന്റെ ഉണക്കം വർദ്ധിപ്പിക്കാനും അത് ദോഷകരമായി ഭവിക്കാനും ഇടയാകുമെന്നത് കൊണ്ടാണെന്ന് ഇമാം ഹലീമീ വിശദീകരിച്ചിട്ടുണ്ട്.ഇത് നല്ല വിശദീകരണമാണെന്ന് ഇമാം സർക്കശിയും ശരി വയ്ക്കുന്നു.
എന്നാൽ ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം പറഞ്ഞിട്ടുണ്ടെങ്കിലും ഇതിൽ അദ്ദേഹത്തിന് അശ്രദ്ധ പറ്റിയിട്ടുണ്ടെന്നാണ് ഇമാം നസാഈ പ്രസ്താവിച്ചത്.നബി തങ്ങൾ അവിടുത്തെ ഭാര്യമാർക്കു വേണ്ടി മാടിനെ ഉള്ഹിയ്യത്തറത്തുവെന്ന് പ്രബല ഹദീസിൽ സ്ഥിരപ്പെട്ടിരിക്കെ ഈ ഹദീസിന്റെ സാധുത സംശയാസ്പദമാണെന്നും ഇതിന്റെ സനദ് മുറിഞ്ഞുപോയിട്ടുണ്ടെന്നും ഇമാം സർക്കശി പ്രസ്താവിക്കുന്നു.ഫൈളുൽഖദീർ 4-348,349


(ചോദ്യോത്തരം- നുസ്രത്തുൽ അനാം മാസിക
പു:50, ലക്കം:7)

No comments:

Post a Comment