Sunday 5 May 2019

സൂറതുത്തീന്‍ ഓതുമ്പോള്‍ അവസാനം എന്താണ് പറയേണ്ടത്? അതിന്‍റെ അര്‍ത്ഥം പറഞ്ഞു തരാമോ?



സൂറതുത്തീനിലെ അവസാന ആയതിന്‍റെ അര്‍ത്ഥം, അല്ലാഹു വിധി കര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധി കര്‍ത്താവല്ലേ എന്നാണ്. അത്തരം ചോദ്യങ്ങള്‍ വരുന്നിടത്ത്, തീര്‍ച്ചയായും അതെ (بَلَى) എന്ന് പറയണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ കാണാം. ചില ഹദീസുകളുടെ നിവേദനങ്ങളില്‍, (بَلَى، وَ أَنَا عَلَى ذَلِكَ مِنَ الشَاهِدِين - തീര്‍ച്ചയായും അതെ, ഞാനും അതിന് സാക്ഷിയാണ്) എന്ന് പറയണമെന്ന് പറഞ്ഞതായും കാണാം. ഇവയെ അടിസ്ഥാനമാക്കിയാണ് സൂറതുത്തീനിലെ അവസാനത്തില്‍ ഇങ്ങനെ പറയാറുള്ളത്.

No comments:

Post a Comment