Sunday 5 May 2019

ബാങ്ക്‌ നിക്ഷേപങ്ങൾക്കുള്ള പലിശ എന്ത്‌ ചെയ്യണമെന്ന ചോദ്യത്തിന്‌



ബാങ്ക്‌ നിക്ഷേപങ്ങൾക്കുള്ള പലിശ എന്ത്‌ ചെയ്യണമെന്ന ചോദ്യത്തിന്‌ ഒരു മൗലവി കൊടുത്ത ഉത്തരം ഇങ്ങനെയാണ്‌.

"ബാങ്കിലെ നിക്ഷേപങ്ങൾക്ക്‌ ലഭിക്കുന്ന പലിശ വാങ്ങി പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയാണ്‌ വേണ്ടത്‌. മുസ്‌'ലിം സമുദായത്തിന്‌ ഗുണകരമായ പദ്ധതികൾക്ക്‌ ഉപയോഗപ്പെടുത്താനായി നൽകുകയുമാവാം. പലിശ വാങ്ങി സ്വന്തം ആവശ്യത്തിന്‌ ഉപയോഗിക്കുകയോ ആശ്രിതർക്ക്‌ നൽകുകയോ ചെയ്യരുതെന്ന് മാത്രം". (മലയാളം ന്യൂസ്‌ ദിനപത്രം, 2003 ഫെബ്രുവരി 28) ഇത്‌ ശരിയാണോ?

ശരിയല്ല. പലിശ വാങ്ങി സ്വന്തം ഉപയോഗിക്കുന്നതും ആശ്രിതർക്ക്‌ നൽകുന്നതും മാത്രമാണ്‌ ഹറാമെന്നും മുസ്‌'ലിം സമുദായത്തിന്റെ പൊതു ആവശ്യങ്ങൾക്ക്‌ വേണ്ടി പലിശ വാങ്ങുന്നതും ഉപയോഗിക്കുന്നതും അനുവദനീയമാണെന്നുമുള്ള വാദം ഇസ്‌'ലാമികമല്ല. കടുത്ത അസംബന്ധമാണത്‌. അല്ലാഹുവിന്റെ ദീനിൽ തന്നിഷ്ടം പറയുന്നവർ മാത്രമേ അങ്ങനെ വിധി പറയുകയുള്ളൂ. എന്താണ്‌ ശറ'ഇന്റെ ഭാഷയിൽ പലിശയെന്നും അതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്നും ശരിക്കും ഉൾക്കൊണ്ടിട്ടില്ലാത്ത ആധുനിക ഖറദാവിയാദികളുടെ വലയിൽ കുടുങ്ങിയ വല്ല മൗലവിയുമാകാം അങ്ങനെ പറഞ്ഞത്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം രണ്ട്‌, പേജ്: 205) 

No comments:

Post a Comment