Monday 6 May 2019

റമളാനിലോ അല്ലാത്തപ്പോഴോ തസ്ബീഹ്‌ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കുന്നതിന്റെ വിധിയെന്ത്‌



തസ്ബീഹ്‌ നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കൽ മുബാഹ്‌ (അനുവദനീയം) ആണ്‌. ഇതരർക്ക്‌ പഠിപ്പിച്ചു കൊടുക്കണമെന്നോ പ്രേരണ നൽകണമെന്നോ കരുതിക്കൊണ്ടാണെങ്കിൽ പുണ്യമുണ്ട്‌. പക്ഷേ, ജമാഅത്തായി നമസ്കരിക്കുന്നതു കൊണ്ട്‌ സുന്നത്താണെന്ന് ജനങ്ങൾ ധരിക്കാനിടവരിക, മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ നാശങ്ങൾ ഇല്ലാതിരിക്കേണ്ടതാണ്‌. എന്നിങ്ങനെ ബിഗ്‌യ: പേജ്‌:67 ഇൽ ഉദ്ധരിച്ചിട്ടുണ്ട്‌.

(താജുൽ ഉലമാ ശൈഖുനാ സ്വദഖത്തുല്ലാഹ്‌ മൗലവി(ന:മ) - സമ്പൂർണ്ണ ഫതാവാ പേജ്‌:286)

No comments:

Post a Comment