Sunday 5 May 2019

ലോട്ടറിയുടെ വിധി



കൂണു പോലെ മുളച്ചു പൊങ്ങുന്ന ലോട്ടറി കടകൾ നമ്മുടെ നാട്ടിൽ ധാരാളമായി കാണുന്നുണ്ടല്ലോ. ഈ ലോട്ടറികൾ ഖുർആൻ വിരോധിച്ച ചൂതാട്ടത്തിൽ പെടുമോ ? മുസ് ലിം മത സംഘടനക്കാർ ആരും ഇതൊരു ഗൗരവമായ തെറ്റായി കാണുന്ന വിധത്തിലുള്ള പ്രസംഗമോ എഴുത്തോ നടത്തുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടില്ല. ഇന്നു കാണുന്ന ലോട്ടറിയുടെ (അത് വില്ക്കലും എടുക്കലും) ഇസ് ലാമിക വിധി എന്ത് ?


ഭാഗ്യ പരീക്ഷണാർത്ഥമുള്ള നറുക്കെടുപ്പിൽ പണം മുടക്കി മത്സരിക്കലും നറുക്കു ലഭിച്ചവർക്കു നിശ്ചിത സംഖ്യ ലഭിക്കലുമാണല്ലോ ഇന്നു കാണുന്ന ലോട്ടറികളിലുള്ളത്. ഇതു നിഷിദ്ധമായ ചൂതാട്ടത്തിൽ (മൈസിർ ) പെട്ടതാണ്.ഇത്തരം ചൂതാട്ടങ്ങളുടെ എല്ലാ ഇനവും നിഷിദ്ധമാണ്. സവാജിർ 2-165 നോക്കുക.

(നുസ്രത്തുൽ അനാം മാസിക 2019 ഫെബ്രുവരി ലക്കം)

No comments:

Post a Comment