Monday 6 May 2019

കേരളത്തിൽ എവിടെയെങ്കിലും ഒരു സ്ഥലത്ത് റമളാൻ, ശവ്വാൽ മാസപ്പിറവി കണ്ടാൽ കേരളീയർക്കെല്ലാം അതനുസരിച്ചു നോമ്പും പെരുന്നാളും സ്വീകരിക്കൽ നിർബന്ധമുണ്ടോ?



ചന്ദ്രപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നോമ്പു നിർബന്ധമാക്കുന്നത് കേരളം, തമിൾനാട് എന്നീ സംസ്ഥാന പരിധികൾ വച്ചു കൊണ്ടല്ല. പ്രത്യുത, ഉദയാസ്തമയങ്ങൾ ഒത്തുവരുക എന്നത് അടിസ്ഥാനമാക്കിയാണ്. അതായത് ഒരു നാട്ടിൽ മാസപ്പിറവി ദൃശ്യമായാൽ ആ നാടുമായി ഉദയാസ്തമയത്തിൽ ഒത്ത ഇതരനാട്ടുകാർക്കും അതു ബാധകമാവുന്നതാണ്.പക്ഷെ, ചന്ദ്രപ്പിറവി കണ്ട വിവരം ഉദിപ്പു വ്യത്യാസമില്ലാത്ത ഇതര നാട്ടുകാർക്കു നിയമപ്രകാരം സ്ഥിരപ്പെടണം. എങ്കിൽ മാത്രമേ അവർക്കു നോമ്പു നിര്ബന്ധമാവുകയുള്ളൂ. തുഹ്‌ഫ: 3-380.

ഫതാവാ നുസ്രത്തുൽ അനാം - താജുൽ മുഹഖിഖീൻ മൗലാനാ എൻ.കെ മുഹമ്മദ് മൗലവി & മൗലാനാ നജീബ് മൗലവി

No comments:

Post a Comment