Monday 6 May 2019

ഒരാൾ ഒരു വൃക്ഷം വിൽക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ മുറിച്ചു നീക്കണമെന്നു നിബന്ധന വയ്ക്കുകയും വാങ്ങിയവന്റെ വീഴ്ചകൊണ്ട് അതു മുറിക്കാതിരിക്കുകയും വൃക്ഷം കായ്ക്കുകയും ചെയ്താൽ ആ വൃക്ഷത്തിൽമേലുണ്ടായ ഫലതിന്റെയും ആ വൃക്ഷത്തിന്റെയും വിധി എന്താണ്?



വാങ്ങിയ ആൾക്ക് വൃക്ഷം ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടെന്നാണ് ചോദ്യത്തിന് നിന്ന് മനസ്സിലാകുന്നത്. അങ്ങനെയാണെങ്കിൽ ആ വൃക്ഷവും ഫലവും വാങ്ങിയവന്റേതാണ്. വൃക്ഷം മുറിച്ചൊഴിക്കാൻ വാങ്ങിയവനോടാവശ്യപ്പെടാനുള്ള അധികാരം വിറ്റവനുള്ളതും ആവശ്യപ്പെട്ടിട്ടും അവൻ മുറിച്ചൊഴിക്കുന്നില്ലെങ്കിൽ വൃക്ഷം നിൽക്കുന്ന സ്ഥലത്തിന് അതു മുതൽക്കുള്ള വാടക വാങ്ങിയവൻ കൊടുക്കുകയും ചെയ്യേണ്ടതാണ്. (തുഹ്ഫ:4-410, 452, പേജുകളിൽ നിന്ന് ഈ കാര്യം ഗ്രഹിക്കാവുന്നതാണ്.)

No comments:

Post a Comment